Home Featured ‘777 ചാർലി’ക്ക് കർണാടക സർക്കാർ നികുതി ഇളവ് അനുവദിച്ചു.

‘777 ചാർലി’ക്ക് കർണാടക സർക്കാർ നികുതി ഇളവ് അനുവദിച്ചു.

രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം 777 ചാർലിക്ക് കർണാടക സർക്കാർ ശനിയാഴ്ച നികുതി ഇളവ് അനുവദിച്ചു.ഈയാഴ്ച ആദ്യം സിനിമ കണ്ട് കണ്ണീരിൽ കുതിർന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശത്തെ തുടർന്നാണ് ധനവകുപ്പ് തീരുമാനമെടുത്തത്.

സർക്കാർ ഉത്തരവ് പ്രകാരം ജൂൺ 19 മുതൽ ആറ് മാസത്തേക്ക് സിനിമയെ സംസ്ഥാന ചരക്ക് സേവന നികുതിയിൽ നിന്ന് (എസ്ജിഎസ്ടി) ഒഴിവാക്കും.

നായ്ക്കൾക്കിടയിലെ പ്രജനനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതാണ് ഈ സിനിമയെന്ന് ചൂണ്ടിക്കാട്ടി ജൂൺ 14ന് തന്റെ സിനിമയ്ക്ക് 100 ശതമാനം നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഷെട്ടി ബൊമ്മായിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group