Home Featured മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ബംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.ബംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്‌ ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി (28), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം.മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. അപകടം നടന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബി എം ആര്‍ സി എല്‍) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തില്‍ തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത്തിനും മകള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബി എം ആര്‍ സി എല്‍ അറിയിച്ചിരുന്നു.

ബംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കുടുംബത്തിന് മേലേയ്ക്ക് തൂണ്‍ തകര്‍ന്നുവീഴുകയായിരുന്നു. വലിയ ഭാരമുള്ള ഇരുമ്ബ് കമ്ബികള്‍ നിലംപൊത്തി വീണതാണ് അപകടകാരണം. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ആര്‍ത്തവ അവധി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.അഭിഭാഷകയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി സമര്‍പ്പിച്ചത്.ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന ഹൃദയാഘാത വേദനക്ക് തുല്യമാണെന്ന് യൂനിവേഴ്സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച്‌ ഹരജിയില്‍ പറയുന്നു.

ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്ബനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്ബളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധിനിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യതക്കുള്ള അവരുടെ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹരജിയില്‍ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group