Home Featured കർണാടക: വ്യാവസായിക തൊഴിൽ തർക്ക നിയമ ഭേദഗതി ബിൽ സർക്കാർ പിൻവലിച്ചു.

കർണാടക: വ്യാവസായിക തൊഴിൽ തർക്ക നിയമ ഭേദഗതി ബിൽ സർക്കാർ പിൻവലിച്ചു.

ബെംഗളൂരു: കർണാടക വ്യാവസായിക തൊഴിൽ തർക്ക നിയമ ഭേദഗതി ബിൽ സർക്കാർ പിൻവലിച്ചു. തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കർണാടക ഇൻഡസ്ട്രിയൽ ഡിസ്പയുട്സ് ഭേദഗതി ബിൽ നേരത്തെ നിയമസഭയിൽ പാസാക്കിയിരുന്നെങ്കിലും നിയമനിർമാണ കൗൺസിലിൽ കോൺഗ്രസും ദളും ചേർന്ന് പരാജയപ്പെടുത്തിയിരുന്നു.

300 തൊഴിലാളികളിൽ കൂടുതലുള്ള തൊഴിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെങ്കിലേ സർക്കാരിന്റെ അനുമതി തേടേണ്ടതുള്ളൂ, 3 മാസത്തിനിടെയുള്ള ഓവർടൈം 75 മണിക്കൂറിൽ നിന്ന് 125 മണിക്കൂറായി ഉയർത്തണം തുടങ്ങിയ ചട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ബില്ലാണിത്. ഇതിനെതിരെ ഒട്ടേറെ തൊഴിൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടർന്നാണ് സർക്കാർ നടപടി.

ന്നാ താന്‍ കേസ് കൊടിന്റെ അവസാന രംഗം അതായിരുന്നില്ല; വെളിപ്പെടുത്തി സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്.

ബോക്സ് ഓഫീസിലും മികച്ച നേട്ടം കൊയ്യാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.ചിത്രം പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ വിവാദങ്ങളില്‍ അകപ്പെട്ട സിനിമ കൂടിയാണ് ന്നാ താന്‍ കേസ് കൊട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച്‌ പത്രമാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ പേരിലാണ് ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയത്. റോഡില്‍ കുഴിയുണ്ട് സൂക്ഷിക്കുക എന്ന വരികളുമായി പ്രത്യക്ഷപ്പെട്ട പരസ്യം കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണെന്ന് പറഞ്ഞു ഇടത് അനുഭാവികള്‍ രംഗത്ത് എത്തിയതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമായത്.

എന്നാല്‍ സിനിമയെ സിനിമയായി തന്നെ കാണണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പറയുകയും സിനിമയ്ക്ക് കൂടുതല്‍ പേര്‍ പിന്തുണ നല്‍കുകയും ചെയ്തതോടെ വിവാദം ഒഴിയുകയായിരുന്നു. നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ രതീഷും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിനിമയല്ല എന്ന് വ്യക്‌തമാക്കി രംഗത്ത് എത്തുകയുമുണ്ടായി.

എന്നിരുന്നാലും പൊതുവില്‍ ഒരു ഇടത് വിമര്‍ശനം നിലനില്‍ക്കുന്ന സിനിമയാണെന്ന് അഭിപ്രയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.ഇപ്പോഴിതാ, ന്നാ താന്‍ കേസ് കൊട് ഇടതിനെ വിമര്‍ശിക്കുന്ന സിനിമ അല്ലെന്നും ഇടതിന്റെ ആര്‍ജവം കാണിക്കുന്ന സിനിമ ആയിട്ടാണ് ഒരുക്കിയതെന്നും പറയുകയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് മറ്റൊന്നായിരുന്നു എന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്.

ദി ക്യൂവിന്നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രതീഷ് പൊതുവാളിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.ഇത് വല്ലാതെ ഇടതിനെ ആക്രമിക്കുന്ന ഒരു സിനിമയായി’ഇത് വല്ലാതെ ഇടതിനെ ആക്രമിക്കുന്ന ഒരു സിനിമയായി എനിക്ക് തോന്നിയിട്ടില്ല. ഇത് എഴുതുമ്ബോഴും സംസാരിക്കുകയും ചെയ്യുമ്ബോഴൊക്കെ ഇടതു പക്ഷത്തുള്ള ആളുകളൊക്കെ ഉണ്ടായിരുന്നു.

ഇത് പലപ്പോഴും ഇടതിനെ പിന്തുണയ്ക്കുന്ന സിനിമയായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെയുള്ളവര്‍ പോലും അത് പറഞ്ഞിട്ടുണ്ട്.”ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി, അവര്‍ ഒരു സ്ത്രീയാണ്. ഇടതു പക്ഷമാണ്. ഇതിനുള്ള ആര്‍ജവം ഇടതു പക്ഷത്തിനെ ഉള്ളുവെന്ന് കാണാം അതിനെ. മുഖ്യമന്ത്രിയുടെ നാടായി കാണിക്കുന്നത് കല്യാശേരിയാണ്. അത് ഇ കെ നായനാരുടെ നാടാണ്. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരിയായ ഒരു മുഖ്യമന്ത്രിയാണ് ഒരു സാധാരണക്കാരന്റെ ആവശ്യത്തിന് പുറത്ത് സഖ്യകക്ഷിയായ മന്ത്രിയെ വിചാരണ ചെയ്യാന്‍ തീരുമാനമെടുക്കുന്നത്.

അതിനെ എന്തും പറഞ്ഞു വ്യഖ്യാനിക്കാം. പക്ഷേ ഞങ്ങള്‍ അതിനെ കാണുന്നത് ഇത്തരത്തില്‍ ഒരു മുന്നേറ്റത്തിന് സാധ്യത ഇടതു പക്ഷത്താണ് എന്നാണ്.’ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു ‘ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു. സമയത്തിന്റെ പ്രശ്‌നം കാരണം അത് എടുത്ത് കളഞ്ഞതായിരുന്നു. അതായത്, പ്രേമന്‍ എന്ന മന്ത്രി ഇടതു നിന്ന് വലതിലേക്ക് പോയി.

അവിടെ നിന്ന് മത്സരിച്ച്‌ ജയിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതുപോലെ ഇടതെന്നോ വലതെന്നോ ഇല്ലാതെ നടക്കുന്ന അഴിമതിക്കാരനായ മന്ത്രിയെയാണ് സിനിമ വിമര്‍ശിക്കുന്നത്. അത് എന്തുകൊണ്ട് ഇടതു പക്ഷം ആയെന്ന് ചോദിച്ചാല്‍ അതിനുള്ള ആര്‍ജവം ഇടതു പക്ഷത്തിലേ ഉള്ളു എന്നത് കൊണ്ടാണ്.’ രതീഷ് പൊതുവാള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group