ബെംഗളൂരു: നിയമ വിരുദ്ധമായി സർവീസ് നടത്തുകയാണെങ്കിൽ ഒല, ഊബർ ഓട്ടോറിക്ഷകൾക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ബെംഗളൂരുവിൽ ഓട്ടോറിക്ഷ സേവനങ്ങൾക്ക് ഓൺലൈൻ സേവനദാതാക്കൾ അധിക തുക ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷം സംസ്ഥാന സർക്കാർ നൽകുന്ന മുന്നറിയിപ്പാണ് പിഴ ശിക്ഷ.
ഒല, ഊബർ ടാക്സി കമ്പനികൾക്ക് സംസ്ഥാന സർക്കാർ മറ്റൊരു തീരുമാനമെടുക്കുന്നത് വരെ ബംഗളൂരു നഗരത്തിൽ ഓട്ടോ സർവീസ് നടത്താൻ ആകില്ലെന്നും സംസ്ഥാന ഗതാഗത മന്ത്രിയായ ടി എച്ച് എം കുമാർ വ്യക്തമാക്കി. കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആഗ്രിഗേഷൻ ചട്ടം 2016 ൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ല എന്നും അതിനാൽ തന്നെ കമ്പനി നിയമം തെറ്റിച്ച സർവീസ് നടത്തിയാൽ ഉടൻതന്നെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്നായിരുന്നു കര്‍ണാടക ഗതാഗതവകുപ്പിന്‍റെ ഉത്തരവ്. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിന്‍റെ നടപടി. ഊബര്‍, ഓല, റാപ്പിഡോ എന്നീ കമ്പനികളോടാണ് തിങ്കളാഴ്ച മുതൽ കര്‍ണാടകയിൽ ഓണ്‍ലൈൻ ത്രീവിലര്‍ സര്‍വ്വീസുകൾ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വീസ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാൻ ഒലയും ഊബര്‍ ഇന്ത്യയും തയ്യാറായിട്ടില്ല.
അതേസമയം, ഒല, ഊബർ നിരോധനത്തെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറോട് സംസാരിച്ചു. ലൈസൻസ് ഇല്ലാത്ത ഒരു കമ്പനിയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. വളരെ കരുതലോടെയാണ് ഇക്കാര്യത്തിൽ ഒല, ഊബർ കമ്പനികൾ മുന്നോട്ടു പോകുന്നത്.
കര്‍ണാടകയില്‍ ഡോക്ടറെ കൊലപ്പെടുത്തിയത് യുവതിയും കാമുകനും ചേര്‍ന്ന്
ബംഗളൂരു: കര്‍ണാടകയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് വഴി തന്‍റെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി ഡോ.
വികാസ് രാജനെ കൊലപ്പെടുത്തിയത്. വികാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പങ്കാളിയായ ഭാമ (27)യെയും മൂന്ന് സുഹൃത്തുക്കളെയും ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൃത്യം ചെയ്തത് ഭാമയും കാമുകനും ചേര്‍ന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം.
കൃത്യമായ ആസൂത്രണത്തിന് ശേഷം പ്രതികള്‍ വികാസിനെ വിളിച്ച് വരുത്തുകയും വെള്ളക്കുപ്പികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഇയാളെ പ്രതി തന്നെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. ശേഷം യുവതി വികാസിന്‍റെ സഹോദരനെ വിളിച്ച് വികാസ് ആശുപത്രിയിലാണെന്നും സുഹൃത്തുകളുമായുള്ള വഴക്കില്‍ പരിക്ക് പറ്റിയതാണെന്നും പറഞ്ഞെന്ന് യുവതി പൊലീസിന് മൊഴിനല്‍കി.
അന്വേഷണത്തില്‍ പ്രതികള്‍ തെറ്റിദ്ധരിപ്പിച്ചെങ്കിലും പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും സഹായത്തോടെ പൊലീസ് ഭാമയ്ക്ക് വികാസിനെ കൂടാതെ മറ്റൊരു കാമുകനുണ്ടെന്നും അയാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. അതേ സമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ഭാമ പൊലീസിനോട് അറിയിച്ചു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധമാണ് കൊലപാതകം ആസൂത്രിതമാണെന്ന് തെളിഞ്ഞത്.
രണ്ട് വര്‍ഷം മുമ്ബ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട വികാസും ഭാമയും ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കേസിലെ മറ്റു പ്രതിയായ സുശീലുമായി യുവതിക്ക് ബന്ധമുണ്ടെന്ന് വികാസ് അറിയുന്നത്. ഇരുവരുടെയും രഹസ്യബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വികാസ് എതിര്‍ത്തെങ്കിലും യുവതി ഈ ബന്ധം തുടരുകയായിരുന്നു. പിന്നീട് സുശീലും യുവതിയും ചേര്‍ന്ന് ഇരയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി യുവതിയെ വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമായി. യുക്രെയ്നില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. രാജന്‍ ചെന്നൈയിലെ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം രണ്ട് വര്‍ഷം മുമ്ബ് ബംഗളൂരുവിലേക്ക് മാറിയതായി പോലീസ് പറഞ്ഞു.