Home Featured ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനികളെ നേരിട്ട് ചെന്ന് ആദരിക്കാൻ ഒരുങ്ങി ഗവർണർ

ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനികളെ നേരിട്ട് ചെന്ന് ആദരിക്കാൻ ഒരുങ്ങി ഗവർണർ

ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനികളെ നേരിട്ട് ചെന്ന് ആദരിക്കാൻ ഗവർണർ താവർ ചന്ദ്ഗെലോട്ട്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 80-ാം വാർഷിക ദിനമായ ഒൻപതിന് സ്വാതന്ത്ര്യസമര സേനാനികളായ മല്ലേശ്വരത്തെ നാഗഭൂഷൺ റാവു (101), അൾ സൂരിലെ ആർ.നാരായണമ്മ (95) എന്നിവരുടെ വീടുകളിലെത്തി ഗവർണർ ഉപഹാരങ്ങൾ സമ്മാനിക്കും.

ഒരു മണിക്കൂർ നേരം ഇവർ ക്കൊപ്പം ചെലവഴിക്കുകയും ചെയ്യും. മുൻകാലങ്ങളിൽ സ്വാതന്ത്യസമര സേനാനികളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ആദരിക്കുകയായിരുന്നു ചെയ്തിരുന്നത്.

ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു.

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്.തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്.

അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ് അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്, ഉടൻ ബിൽഡിങ്ങ് മാനേജറെ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെ.എം.സി.സി കോറമംഗല ഏരിയാകമ്മറ്റി പ്രവർത്തകനായ മനാഫും സഹപ്രവർത്തകരും സഹായങ്ങൾ ചെയ്തു.

മൃതദേഹം ശിവാജി നഗർ ബോറിങ്ങ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ ദേവിക, ഭാര്യ രജനി, യശ്വന്തപുര ഈസ്റ്റ് വെസ്റ്റ് കോളേജ് വിദ്യാർത്ഥിനി വന്ദന, പ്രിയ എന്നിവർ മക്കളാണ് സഹോദരങ്ങൾ പ്രദീപ്, പ്രിയ

You may also like

error: Content is protected !!
Join Our WhatsApp Group