Home Featured കൊച്ചിയില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കര്‍ണാടകക്കാരായ പ്രതികളെ സാഹസികമായി പിടികൂടി

കൊച്ചിയില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കര്‍ണാടകക്കാരായ പ്രതികളെ സാഹസികമായി പിടികൂടി

കൊച്ചി: പോലീസ് ചമഞ്ഞ് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍. കാറിലും ബൈക്കിലുമായി കടന്ന കര്‍ണാടക സ്വദേശികളായ നാലു പേരെ അതിസാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്.രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.രണ്ടാഴ്ച മുന്‍പ് സൗത്ത് പാലത്തിന് അടിയില്‍ വച്ച്‌ സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. പോലീസുകാര്‍ ചമഞ്ഞാണ് സംഘം മോഷണം നടത്തിയത്. സ്ത്രീയ്ക്ക് മൂന്നര പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ഇവരുടെ മൊബൈല്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.കൊച്ചിയില്‍ കവര്‍ച്ച നടത്തിയ ശേഷം ഇവര്‍ ആലപ്പുഴയിലും മറ്റു ജില്ലകളിലും പോയി. തുടര്‍ന്ന് തിരിച്ച്‌ സ്വദേശമായ കര്‍ണാടകയില്‍ എത്തിയ ശേഷമാണ് ഇവര്‍ മൊബൈല്‍ ഓണ്‍ ചെയ്തത്. ഇതോടെ ഇവര്‍ എവിടെയാണ് എന്നതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് പിന്തുടരാന്‍ തുടങ്ങി.

കഴിഞ്ഞദിവസം സംഘം വീണ്ടും കേരളം ലക്ഷ്യമാക്കി തിരിച്ചുവരുന്നതായി വിവരം ലഭിച്ചു. ആദ്യം പൊള്ളാച്ചിയില്‍ എത്തിയ അവര്‍ അവിടെ മോഷണം നടത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. തൃശൂരിലും ഒരു മോഷണം നടത്തി. ഇവരുടെ സഞ്ചാരപാതയെ കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പരിശോധിക്കാനും മറ്റും പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.

അതിനിടെ സംഘം പാലിയേക്കര ടോള്‍ പ്ലാസ കടന്നതായി വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ലക്ഷ്യമിട്ട് പോലീസ് പിന്തുടരാന്‍ തുടങ്ങി. പോലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ സംഘം തൃശൂര്‍ ഭാഗത്തേയ്ക്ക് വാഹനം തിരിച്ചു. പിന്നാലെ പോലീസും ഇവരുടെ വാഹനം പിന്തുടരാന്‍ തുടങ്ങി. ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിക്ക് സമീപത്ത് വച്ച്‌ നിയന്ത്രണം വിട്ട് മോഷണ സംഘത്തിന്റെ വാഹനം ഒരു മരത്തില്‍ ഇടിച്ചു. വാഹനം ഉപേക്ഷിച്ച്‌ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ പാടത്തേയ്ക്കും മറ്റും ഓടിയെ സംഘത്തെ പോലീസുകാര്‍ അതിസാഹസികമായാണ് പിടികൂടിയത്.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുമ്പോൾ, അവ കൈവശമില്ലെങ്കിൽ എന്തു ചെയ്യണം?

മോട്ടോർ വാഹന നിയമം സെക്ഷൻ 130* പ്രകാരം പൊതുസ്ഥലത്ത് വച്ച് യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ, വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കാർ / ഇരുചക്ര വാഹനങ്ങളുടെ രേഖകൾ ആവശ്യപ്പെട്ടാൽ, ഡ്രൈവർ അവ നൽകുവാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇത്തരം രേഖകൾ കൈയിൽ കൊണ്ടു നടക്കേണ്ട ആവശ്യമില്ല. നിയമപ്രകാരം എം പരിവാഹൻ ആപ്പിലോ, ഡിജിലോക്കർ ആപ്പിലോ വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ അധികാരികൾ സ്വീകരിക്കേണ്ടതാണ്.

എന്നാൽ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയും മറ്റു കാരണങ്ങളാൽ അത്തരം രേഖകൾ കൈവശം ഇല്ലാതിരിക്കുകയും ചെയ്താൽ അച്ചടക്കത്തോടു കൂടിയും,മര്യാദയോ ടുകൂടിയും ഉദ്യോഗസ്ഥന്മാരെ അത്തരം സംഗതികൾ ബോധ്യപ്പെടുത്തേണ്ടതാകുന്നു. നിങ്ങളുടെ കൈവശം ലൈസൻസ് നിർബന്ധമായും ഉണ്ടാകേണ്ടതാണ്.ലൈസൻസ് അധികാരികൾക്ക് Submit ചെയ്താൽ Reciept ലഭിക്കണം.തുടർന്ന് ആവശ്യപ്പെടുന്ന രേഖകൾ 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത രേഖകൾ നേരിട്ടോ, രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന് സമർപ്പിച്ചാൽ മതിയാകുന്നതാണ്.

Vഅധികാരികൾ നൽകുന്ന challan ഒരു court order അല്ലാത്തതുകൊണ്ട്, പിഴ അടക്കാതെ തന്നെ അത്തരം ചല്ലാനുകൾ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. രേഖകൾ സമർപ്പിക്കുവാൻ 15 ദിവസങ്ങൾ ഉടമയ്ക്ക് നൽകിയില്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, രേഖകൾ കൈവശം ഇല്ലായെന്ന കാരണത്താലുള്ള പിഴ അടയ്ക്കുവാനുള്ള ബാധ്യത ഉടമയ്ക്ക് ഉണ്ടായിരിക്കില്ല. അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഏഴുദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കേണ്ടതുമാണ്. (Section 158(3).

You may also like

error: Content is protected !!
Join Our WhatsApp Group