Home Featured കർണാടക മുൻ മന്ത്രി അഞ്ജനമൂർത്തി അന്തരിച്ചു

കർണാടക മുൻ മന്ത്രി അഞ്ജനമൂർത്തി അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ അഞ്ജനമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല മണ്ഡലത്തിൽനിന്ന് 1989, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നിയമസഭയിലെത്തി.

1993-ൽ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ഭവനവകുപ്പ് മന്ത്രിയായി.നെലമംഗലയിലെ ഇന്ദിരാനഗറിലായിരുന്നു താമസം. 1980 മുതൽ 82 വരെ കോൺഗ്രസ് ബെംഗളൂരു റൂറൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2003-ൽ കർണാടക എസ്.സി.-എസ്.ടി. കമ്മിഷൻ ചെയർമാനായി. അഞ്ജനമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

അതീവ ഗുരുതരാവസ്ഥയില്‍ നടന്‍ ഇന്നസെന്റ്; വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.രണ്ടാഴ്ച മുമ്ബാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്നും റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോള്‍ വെന്റിലേറ്ററിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group