കാന്താര 2 നിർമ്മാതാക്കൾക്ക് കർണാടക വനം വകുപ്പ് പിഴ ചുമത്തി. വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് 50000 രൂപയാണ് ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതിയുണ്ട്. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നുമാണ് ആരോപണം.വന നശീകരണം അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലം കര്‍ണ്ണാടക വനം വകുപ്പ് സംഘം പരിശോധിക്കും. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങള്‍ വനം വകുപ്പ് ശേഖരിക്കും.
അതേസമയം ഷൂട്ടിംഗിനിടെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മില്‍ നടന്ന തര്‍ക്കം മൂലം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിന് പരിക്കേറ്റെന്നാണ് വിവരം. യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
ഞങ്ങളുടെ കുഞ്ഞുങ്ങളെ കാണരുത്, തൊടരുത്, ചുംബിക്കരുത്’: നിബന്ധനകളുമായി ‘ജെൻ സി’ മാതാപിതാക്കൾ
തലമുറകൾ മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകും. ജീവിതരീതികളിലും ബന്ധങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാകും. ‘ജെൻ സി’ വിഭാഗത്തിൽപ്പെടുന്നവർ അച്ഛനമ്മമാരാകുന്ന കാലമാണിത്. ജീവിതത്തിന്റെ എല്ലാമേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണെന്നു വിശ്വസിക്കുന്ന പുതിയ തലമുറയ്ക്ക് അവരുടെ കുട്ടികളുടെ പരിപാലനത്തിൽപോലും വേറിട്ട കാഴ്ചപ്പാടാണുള്ളത്. ജെൻ സിയിൽപ്പെട്ട ഒരു പെൺകുട്ടി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടു തയാറാക്കിയിരിക്കുന്ന നിയമങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു റേഡിയോ പരിപാടിയിലാണ് യുവതി തന്റെ കുഞ്ഞിന്റെ ജനനവും പരിപാലനവുമായി ബന്ധപ്പെട്ട തികച്ചും വ്യത്യസ്തമായ നിയമങ്ങൾ വിവരിച്ചത്.
കുഞ്ഞിനു ജന്മം നൽകാൻ പോവുകയാണ്. അതിനുമുൻപ് ഇക്കാര്യങ്ങൾ അറിയിക്കണമെന്നു തോന്നിയതിനാലാണ് ഇത് ചെയ്യുന്നതെന്ന മുഖവുരയോടെയാണ് യുവതി ഇക്കാര്യങ്ങൾ പറയുന്നത്. ‘കുഞ്ഞ് ജനിച്ചാൽ ആരും പിന്നെ വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യരുത്. കുട്ടിയുടെ ജനനത്തെ കുറിച്ച് ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല. കുഞ്ഞിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നും ആരും വെളിപ്പെടുത്തുന്നതും ഇഷ്ടമല്ല.’– യുവതി പറയുന്നു.
കുട്ടിയുടെ വിഡിയോയോ ചിത്രങ്ങളോമറ്റുള്ളവർ പകർത്താൻ പാടില്ലെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. ‘രണ്ടാഴ്ച വരെയെങ്കിലും ആരും കുട്ടിയെ തൊടാനോ ചുംബിക്കാനോ പാടില്ല. ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാൻ ശ്രമിക്കരുത്.’– യുവതി കൂട്ടിച്ചേർത്തു. തന്റെ കുട്ടിയുടെ ജനനത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അമ്മ പറയുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. വിഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.
കുട്ടികളുടെ കാര്യത്തിൽ ഇത്തരം നിയമങ്ങളൊക്കെ വയ്ക്കുന്നതു ശരിയാണോ? അവരുടെ വീട്ടുകാർക്കു പോലും കുഞ്ഞിനെ കാണാനോ തൊടാനോ സാധിക്കില്ലേ?’– എന്നാണ് ചിലർ കമന്റിലൂടെ ചോദിച്ചത്. അതേസമയം ‘ഇത്തരത്തിൽ നിയമങ്ങൾ വയ്ക്കുന്നത് നല്ലതാണ്. കുട്ടികളുടെ കാര്യത്തിൽ പലരും അതിർ വരമ്പുകൾ ലംഘിക്കാറുണ്ട്.’– എന്നിങ്ങനെയും കമന്റുകൾ എത്തി.