കര്‍ണാടകയിലെ പ്രഥമ മുസ്‌ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുല്‍കിയിലെ മുംതാസ്. അബ്ദുര്‍ റഹ്‌മാന്‍ – അദിജമ്മ ദമ്ബതികളുടെ മകളായ മുംതാസ് സ്വന്തം ജില്ലയിലാണ് ജഡ്ജിയാവുന്നത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ചില്‍ നടത്തിയ ജുഡീഷ്യല്‍ പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിരുന്നു. പരീക്ഷ എഴുതിയ 12 പേരില്‍ മുംതാസാണ് ഒന്നാമത്.
മംഗളുറു എസ് ഡി എം കോളജില്‍ നിന്ന് നിയമബിരുദവും മൈസൂറില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോണ്‍ഗ്രസ് നേതാവ് മുന്‍ എം എല്‍ സി അഡ്വ. ഐവന്‍ ഡിസൂസയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്തു. മംഗളുറു ഭാരത് മാത ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
2010ല്‍ ഭട്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അസി. പബ്ലിക് പ്രൊസിക്യൂടറായി നിയമനം ലഭിച്ചു. ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഓഫീസില്‍ അസി. ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ (എ ഡി പി) തസ്തികയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.