ബെംഗളുരു • 15-18 പ്രായപരിധിക്കാർക്കുള്ള കോവിഡ് കുത്തിവയപ്പ് യജ്ഞം മൂടലപാളയയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉദ്ഘാടനം ചെയ്തു. ആദ്യദിനം വൈകിട്ട് 6 വരെ വാക്സീൻ നൽകിയത് 3.80 ലക്ഷം പേർക്ക് സർക്കാർ, സ്വകാര്യ മേഖലയിലെ 221 സ്കൂളുകളിലും 59 പിയു കോളജുകളിലുമാണ് വാക്സിനേഷൻ ക്യാംപുകൾ ആരംഭിച്ചത്.
8 സോണുകളിൽ വരുംദിവസങ്ങളിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കുമെന്ന് ബിബിഎംപി കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. രാവിലെ 9.30 മുതൽ ഉച്ച 12.30 വരെയാണ് വാ ക്സീൻ നൽകുന്നത്. പഠനം പാതിവഴിയിൽ അവസാനിപ്പിച്ച കുട്ടികളെ കണ്ടത്താൻ തൊഴിൽ വകുപ്പും സന്നദ്ധ സംഘടനകളും ചേർന്നുള്ള പരിശോധനയ്ക്കും തുടക്കമായി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളിൽ നിന്ന് സൗജന്യമായി വാക്സീൻ വിതരണത്തി ന് തുടക്കമായി.