Home Featured കർണാടകത്തിൽ ചൂട് കനക്കുന്നു;മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കർണാടകത്തിൽ ചൂട് കനക്കുന്നു;മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. വരുംനാളുകളിൽ ചൂട് കൂടാനാണ് സാധ്യതയെന്നും ഇതു പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കുട്ടികളും പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവരും വെയിലത്ത് ജോലിചെയ്യുന്നവരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ നാരങ്ങാവെള്ളവും മോരും കുടിക്കാം. ജലാംശമുള്ള പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.തളർച്ച, ശരീരത്തിൽ പൊള്ളലിന് സമാനമായ പാടുകളുണ്ടാകുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ചികിത്സതേടണം.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരും ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരും പ്രത്യേക ശ്രദ്ധപുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അതത് പ്രദേശങ്ങളിലെ ആശാവർക്കർമാരുടെ സഹായം തേടാവുന്നതാണ്. വേനൽക്കാലത്ത് സാധാരണയായി ഉണ്ടാകാറുള്ള അലർജി, വയറിളക്കം, ത്വക്ക് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം, വടക്കൻ ജില്ലകളിലും ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒരോജില്ലകളിലും ഡെപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാൻ പ്രത്യേകം തുക അനുവദിക്കും. കുളങ്ങൾ, കിണറുകൾ എന്നിവ നവീകരിക്കാൻ പഞ്ചായത്തുതലത്തിൽ പദ്ധതി തയ്യാറാക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിയന്ത്രിക്കും:കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ കുടിവെള്ളടാങ്കറുകൾ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്ക് നിയന്ത്രിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടാങ്കറുകൾ ബെംഗളൂരു കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതിയായ മാർച്ച് ഏഴിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടാങ്കർ ലോറിയുടമകൾ അമിതനിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് നടപടി. നേരത്തേ ഒരു ടാങ്കർ വെള്ളത്തിന് 500 രൂപമുതൽ 800 രൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് നിലവിൽ 3,500 രൂപവരേയാണ് ടാങ്കറുടമകൾ ഈടാക്കുന്നത്.

കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാത്ത ടാങ്കർ ലോറികൾക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് നഗരത്തിൽ 3,500-ഓളം ടാങ്കറുകളുണ്ടെങ്കിലും ഇതുവരെ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തത് 219 ടാങ്കറുകൾ മാത്രമാണ്.

ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ പോലും പണമില്ല: ബൈജു രവീന്ദ്രന്‍

എഡ്യുടെക് സ്ഥാപനമായ ബൈജൂസ് കനത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബൈജു രവീന്ദ്രന്‍.ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ പോലും പണമില്ലെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. നിക്ഷേപകരില്‍ ചിലരുടെ ബുദ്ധി ശൂന്യമായ നിലപാടാണ് ശമ്ബളം നല്‍കാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.അവകാശ ഓഹരി വില്‍പന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാൻ നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതാണ് തിരിച്ചടിയായതെന്നും വിശദീകരിക്കുന്നു. ശമ്ബളം അതിവേഗം വിതരണം ചെയ്യാൻ മറ്റുമാർഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ബൈജു വിശദീകരിച്ചു.

എന്നാല്‍ അമേരിക്കൻ ഹെഡ്ജ് ഫണ്ടില്‍ കമ്ബനി നിക്ഷേപിച്ച 533 മില്യണ്‍ ഡോളർ എവിടെയാണെന്ന് നിക്ഷേപകർ ചോദിക്കുന്നു. അതില്‍ നിന്ന് സാലറി നല്‍കിക്കൂടെയെന്നും അവർ ഉന്നയിക്കുന്നു. എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കാൻ കമ്ബനിക്കായിട്ടില്ല.ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും മൂല്യമേറിയതുമായ സ്റ്റാര്‍ട്ട് അപ്പുകളിലൊന്നായ ബൈജൂസ് കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ചകള്‍ക്ക് മുമ്ബാണ് ബൈജൂസിന്റെ സിഇഒ സ്ഥാനത്തുനിന്നു ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകള്‍ വോട്ട് ചെയ്തത്.

സ്ഥാപനം കൊണ്ടുനടക്കാന്‍ ശേഷിയില്ലാത്തയാളാണ് ബൈജുവെന്ന് ആരോപിച്ചാണ് കമ്ബനിയില്‍ ഓഹരിയുള്ള നാലുപേര്‍ ബെംഗളൂരുവിലെ നാഷനല്‍ കമ്ബനി ലോ ട്രിബ്യൂണലിനെ(എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുന്നത്. 44കാരനായ മലയാളി വ്യവസായിയെയും കുടുംബത്തെയും കമ്ബനിയുടെ പ്രധാന സ്ഥാനങ്ങളില്‍നിന്നും ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കണമെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group