Home Featured ബെംഗളൂരു : സംസ്ഥാനത്ത് വേനൽ കനക്കുന്നു;ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്.

ബെംഗളൂരു : സംസ്ഥാനത്ത് വേനൽ കനക്കുന്നു;ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്.

ബെംഗളൂരു : സംസ്ഥാനത്ത് വേനൽകനക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗം നേരിടാൻ സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ഉച്ചയ്ക്ക് 12-നും മൂന്നിനും ഇടയിൽ പരമാവധി പുറത്തിറങ്ങരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടി താത്കാലിക അഭയകേന്ദ്രങ്ങളുമൊരുക്കണം. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ചികിത്സതേടണം. ആരോഗ്യവകുപ്പിന്റെ എമർജൻസി നമ്പറുകളായ 108 -ലോ 102- ലോ വിളിച്ച് സഹായം തേടാം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു.32 ഡിഗ്രി സെൽഷ്യസ് ആണ് ബെംഗളൂരുവിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട ഉയർന്ന താപനില. ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവുംഅനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ കുടിവെള്ളം ടാങ്കറുകളിലെത്തിച്ച് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. താപനില കൂടുമെന്നാണ് മുന്നറിയിപ്പ്.

മറ്റ് പ്രധാന നിർദേശങ്ങൾ ഇങ്ങനെ

ജോലി സ്ഥലങ്ങളിൽ നിർബന്ധമായും കുടിവെള്ളം ലഭ്യമാക്കണം.

കാപ്പി, കഫീൻ അടങ്ങിയ മറ്റ് പാനീയങ്ങൾ, മദ്യം, പുകവലി എന്നിവ ഒഴിവാക്കണം.

വീട്ടിനുള്ളിലേക്കും ജോലിസ്ഥലത്തേക്കും നേരിട്ട് സൂര്യപ്രകാശമെത്താതിരിക്കാനുള്ള സംവിധാനമൊരുക്കണം.

കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഗുരുതരമായ അസുഖങ്ങളുള്ളവർക്കും ഗർഭിണകൾക്കും പ്രത്യേക പരിഗണന വേണം.

പരമാവധി ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കണം.

വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന, ശരീരത്തിന്റെ താപനില ക്രമാതീതമായി വർധിക്കൽ എന്നിവയുണ്ടായാൽ ഉടൻ ചികിത്സതേടണം.ധാരാളം വെള്ളം കുടിക്കണം.

കബഡി കളിക്കിടെ 19കാരന്‍ കുഴഞ്ഞുവീണു; ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കബഡി കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രയിലാണ് സംഭവം. ബാലാജി കോളേജ് ഓഫ് ഫാര്‍മസിയിലെ ബാച്ചിലര്‍ ഓഫ് ഫാര്‍മസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ തനൂജ് കുമാറാണ് മരിച്ചത്.വെള്ളിയാഴ്ച കോളേജ് വളപ്പില്‍ കബഡി മത്സരം കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.ശ്രീ സത്യസായി ജില്ലയിലെ മടക്കശിര സ്വദേശിയായ വിദ്യാര്‍ത്ഥി സഹപാഠികളോടൊപ്പം കബഡി കളിക്കുകയായിരുന്നു.

കോര്‍ട്ടില്‍ മറ്റ് അഞ്ച് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു തനൂജ്. “കളി പുരോഗമിക്കുന്നതിനിടയില്‍ യുവാവ് നിലത്തുവീണു, ഞങ്ങള്‍ ഉടന്‍ തന്നെ പള്‍സ് പരിശോധിച്ചു, അത് ദുര്‍ബലമായിരുന്നു,” എന്ന് സ്ഥലത്തുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീധര്‍ പറഞ്ഞു. കളിക്കിടെ പെട്ടെന്ന് പിറകിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.അവര്‍ ഉടന്‍ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

പക്ഷേ അവിടെയുള്ള ഡോക്ടര്‍മാര്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയും ശരിയായി ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ വെന്റിലേറ്റര്‍ പിന്തുണയോടെ കൊണ്ടുപോകുകയും ചെയ്തു. മരിച്ച വിദ്യാര്‍ത്ഥി കോവിഡ്-19 വാക്സിന്‍ എടുത്തിട്ടില്ലെന്ന് സഹോദരന്‍ കോളേജ് അധികൃതരോട് പറഞ്ഞു.രണ്ട് ദിവസമായി കോമയിലായിരുന്ന വിദ്യാര്‍ത്ഥി ചൊവ്വാഴ്ച മരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. കോളേജ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷിതാക്കളെ ചികിത്സയ്ക്കായി സാമ്ബത്തികമായി സഹായിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group