Home Featured സുമലത ബിജെപിയിൽ ചേരും?; മണ്ഡ്യ കോൺഗ്രസിന് കടുക്കും; കർണാടകയിൽ നീക്കങ്ങൾ …

സുമലത ബിജെപിയിൽ ചേരും?; മണ്ഡ്യ കോൺഗ്രസിന് കടുക്കും; കർണാടകയിൽ നീക്കങ്ങൾ …

കർണാടകയിലെ മണ്ഡ്യയിൽ നിന്നുള്ള എംപിയും നടിയുമായ സുമലത ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് മൽസരിച്ചാണ് താരം 2019ൽ ജയിച്ചത്. പിന്നീട് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണ് അവർ കാത്തുസൂക്ഷിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സുമലതയെ ബിജെപി പാളയത്തിൽ എത്തിക്കാനാണ് നീക്കം. ഡി.കെയുടെ നേതൃത്വത്തിൽ കോൺഗ്രസ് കരുത്തായി മുന്നേറുമ്പോൾ പുത്തൻ നീക്കങ്ങളുമായി ബിജെപിയും സജീവമാണ്.

മകൻ നിഖിൽ ഗൗഡയ്ക്ക് വേണ്ടി മുൻമുഖ്യമന്ത്രി കുമാരസ്വാമി സുരക്ഷിതമണ്ഡലമെന്ന ലേബലിൽ കരുതിവച്ചതായിരുന്നു മണ്ഡ്യ. കുമാരസ്വാമിക്ക് വേണ്ടി കോൺഗ്രസ് സുമലതയെയും പിണക്കി. പിന്നാലെ സ്വതന്ത്രയായി മൽസരിക്കാൻ എത്തിയ താരത്തെ ബിജെപി പിന്തുണയ്ക്കുകയായിരുന്നു.

1.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019ൽ താരം വിജയിച്ചത്. സുമലതയുടെ ഭർത്താവ് അന്തരിച്ച അംബരീഷിന്റെ സ്വന്തം സ്ഥലം കൂടിയാണ് മണ്ഡ്യ. സുമലതയ്ക്കു മണ്ഡലത്തിനോടുള്ള താൽപര്യത്തിനു കാരണവും അതുതന്നെയായിരുന്നു. താരം ബിജെപി ടിക്കറ്റിൽ തന്നെ അടുത്ത തവണ മൽസരരംഗത്തുണ്ടാകും എന്നാണ് സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group