Home Featured കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ദേശീയ ചർച്ചയായേക്കും :എൻ സി പി യും ആം ആദ്മിയും കർണാടകയിലേക്ക് കണ്ണ് വെക്കുന്നു

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ദേശീയ ചർച്ചയായേക്കും :എൻ സി പി യും ആം ആദ്മിയും കർണാടകയിലേക്ക് കണ്ണ് വെക്കുന്നു

ബെംഗളൂരു: മതനിരപേക്ഷ കക്ഷികളെ അണിചേർക്കുന്നതിന്റെ ഭാഗമായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപി മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ, ബാനസവാടിയിൽ എൻസിപി ഓഫിസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

കർണാടകയിലും ഗുജറാത്തിലും മധ്യപ്രദേശിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.കർണാടകയിൽ കർഷക പ്രശ്നങ്ങൾ ഉയർത്തി എൻസിപി 511 കിലോമീറ്റർ പദയാത്ര നടത്തും. എത്ര സീറ്റിൽ മത്സരി ക്കണമെന്ന് ഇതു കഴിഞ്ഞ തീരുമാനിക്കൂ എന്നും പവാർ പറഞ്ഞു.

കേജ്രിവാൾ 21ന് ബെംഗളൂരുവിൽ

ബെംഗളൂരു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി പാർട്ടി അണികളെ ഉണർത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ 21ന് ബെംഗളൂരുവിലെത്തും. കർണാടക രാജ്യ റൈത്ത സംഘ (കെആർആർഎ സ്) ബസവനഗുഡി നാഷനൽ കോളജ് ഗ്രൗണ്ടിൽ നടത്തുന്ന റാലിയിൽ പങ്കെടുക്കാനാണ് കേജരിവാൾ എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group