ബെംഗളൂരു : രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പുകൾ ഇല്ലെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ബിജെപി നേതാക്കൾ പറഞ്ഞു. മന്ത്രിസഭാ വികസനത്തെക്കുറിച്ചോ സർക്കാരിലും പാർട്ടിയിലും നേതൃമാറ്റത്തെക്കുറിച്ചോ പർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു.കർണാടകയിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് ബിജെപി പരിഗണിക്കുന്നില്ലെന്ന് വെള്ളിയാഴ്ച രാത്രി കർണാടകയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കർണാടക ബിജെപി ഘടകത്തിന്റെ കോർ കമ്മിറ്റി യോഗം ചേർന്നു.‘അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണം പാർട്ടി വിജയിച്ചതിനാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണ്. കോൺഗ്രസ് തകർച്ചയിലാണ്. ഞങ്ങൾ താഴെത്തട്ടിൽ പ്രവർത്തിച്ചാൽ കർണാടകയിൽ 150-ലധികം സീറ്റുകൾ നേടാനാകുമെന്നും യോഗത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞു.
“ഞങ്ങളുടെ പാർട്ടി തരഞ്ഞെടുപ്പിന് എപ്പോഴും തയ്യാറാണ്, എന്നാൽ 2023 ഏപ്രിലിൽ ഒരു വർഷത്തിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. അടുത്ത വർഷത്തേക്കുള്ള റോഡ് മാപ്പ് തയ്യാറാക്കാൻ അമിത് ഷാജി ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.