ബെംഗളൂരു: കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 14 ലോക്‌സഭാ മണ്ഡലങ്ങളിൽ നാടിളക്കി നടന്നുവരുന്ന പ്രചാരണത്തിന് ബുധനാഴ്ച സമാപനം. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം. വെള്ളിയാഴ്ച ഇത്രയും മണ്ഡലങ്ങളിൽ ജനവിധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഉൾപ്പെടെ എൻ.ഡി.എ. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ജനമനസ്സു പിടിക്കാനെത്തി.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ നേതാക്കൾ നേതൃത്വം നൽകിയ പൊടിപാറിയ പ്രചാരണത്തിനാണ് സമാപനമാകുന്നത്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ബെംഗളൂരുവിലും ഓൾഡ് മൈസൂരു മേഖലയിലും കടലോര മേഖലയിലുമുള്ള മണ്ഡലങ്ങളാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിനുള്ള പ്രചാരണമാണ് എല്ലായിടത്തും നടക്കുന്നത്.ജെ.ഡി.എസ്. -ബി.ജെ.പി. കൂട്ടുകെട്ടുകൊണ്ട് എന്തുഫലമുണ്ടാക്കിയെന്ന് ഈ മേഖലകളിലെ തിരഞ്ഞെടുപ്പ് തെളിയിക്കും.
പല മണ്ഡലങ്ങളിലും ജെ.ഡി.എസിന് പരമ്പരാഗതമായി സ്വാധീനമുള്ളതാണ്. ഈ മണ്ഡലങ്ങളിൽ എളുപ്പത്തിൽ വിജയിക്കാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.ജെ.ഡി.എസ്. മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നതാണ്. ഇവിടെയും തിരഞ്ഞെടുപ്പുഫലം എന്താകുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നു.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് വലിയ കടന്നുകയറ്റം നടത്തിയതാണ്.
ഇത് ആവർത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനപ്രിയ വാഗ്ദാന പദ്ധതികൾ മുൻനിർത്തിയാണ് പ്രചാരണം മുന്നേറുന്നത്.ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബല്ലാപുര, കോലാർ മണ്ഡലങ്ങളാണ് വെള്ളിയാഴ്ച ബൂത്തിലെത്തുക.
ലേഡീസ് കമ്ബാര്‍ട്ടുമെൻ്റില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരൻ പിടിയില്‍
ലേഡീസ് കമ്ബാർട്ട്‌മെന്റില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. യാത്രക്കാരനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയില്‍ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.പ്രതി ലേഡീസ് കമ്ബാർട്ട്‌മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് ടിടിഇ എത്തി ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്.
കമ്ബാർട്ട്‌മെന്റില്‍ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.ടിടിഇയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താനും ഇയാള്‍ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.