ബെംഗളൂരു :രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി നിർത്തിയ മൂന്നാം സ്ഥാനാർഥിയും വിജയിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ കണക്കിലെടുത്ത് ഇതര പാർട്ടി എംഎൽഎമാരിൽ ചിലരെങ്കിലും ബിജെപിക്ക് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.എന്നാൽ കോൺഗ്രസ് നേതൃത്വം എംഎൽഎമാർക്ക് വിപ്പ് നൽകി.
നിയമസഭയിൽ 32 അംഗങ്ങൾ മാത്രമുള്ള ദളാകട്ടെ മറ്റു രണ്ടു കക്ഷികളിൽ ആരുടെയെങ്കിലും പിന്തുണ ഉറപ്പിച്ച് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.2 പേരെ ബിജെപിക്കും ഒരാളെ കോൺഗ്രസിനും ജയിപ്പിക്കാനുള്ള അംഗബലമേ നിയമസഭയിലുള്ളു.
ഇതിനു പുറമേയാണ് എംഎൽസിയായ ലെഹർ സിങ് സിറോയയെ ബിജെപിയും പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനെ കോൺഗ്രസും റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡി.കുന്ദ്ര റെഡ്ഡിയെ ദളും നാലാം സീറ്റിലേക്ക് നിയോഗിച്ചിരിക്കുന്നത്ഒരാൾക്കു ജയിക്കാൻ 45 എം എൽഎമാരുടെ വോട്ടു വേണ്ട തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധനമന്ത്രി നിർമല സീതാരാമന്റെയും നടൻ ജഗേഷിന്റെയും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്തി ജയ്റാം രമേഷിന്റെയും വിജയം സുനിശ്ചിതമാണ്. 224അംഗ നിയമസഭയിൽ ബിജെപി-122, കോൺ-69, ദൾ-32, സ്വത -1 എന്നിങ്ങനെയാണ് കക്ഷിനില.