ഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.വയനാട് ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നു.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്.
ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.മാര്‍ച്ച് ഒമ്ബതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍.
സാവിന മനേയ കദവ തട്ടി’ ; കന്നടികരുടെ മനസ്സിലുമുണ്ട് ഇന്നസെന്റ്
മംഗളൂരുകന്നടികരുടെ മനസ്സിലുമുണ്ട് ചിരിയും ചിന്തയും ഉണര്‍ത്തി ഇന്നസെന്റ്. ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’, “സാവിന മനേയ കദവ തട്ടി’ (മരണത്തിന്റെ പടിവാതില്ക്കലില്നിന്ന് തിരികെ) എന്ന പേരില്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്ത ബംഗളൂരു മലയാളിയും എഴുത്തുകാരിയുമായ മായ ബി നായര്‍ അദ്ദേഹവുമായുള്ള ഊഷ്മള സൗഹൃദത്തിന്റെ ഓര്‍മ്മകളിലാണ്.അര്‍ബുദരോഗികള്‍ക്ക് ആത്മധൈര്യം പകരുന്നതെന്ന് തിരിച്ചറിഞ്ഞാണ് പുസ്തകം വിവര്‍ത്തനം ചെയ്തതെന്ന് മായ പറഞ്ഞു.
“ക്യാന്‍സര്‍ഗേ ഹസി ഔഷധ’ (ക്യാന്‍സറിന് ചിരി ഔഷധം) എന്ന ടാഗ് ലൈനോടെ പുസ്തകം ബംഗളൂരുവില്‍ ഇന്നസെന്റിന്റെ സാന്നിധ്യത്തില്‍ പ്രകാശിപ്പിച്ചു. പുസ്തകത്തിനും എഴുത്തുകാരനും കന്നടയിലും ആരാധകരായി. ഇന്നസെന്റുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും കര്‍ണാടക ജലവിഭവ വകുപ്പിന് കീഴിലെ കാവേരി നീരാവാരി നിഗം ലിമിറ്റഡില്‍ ജീവനക്കാരിയായ മായ പറഞ്ഞു. അസുഖം ഭേദമായ ഉടനെ ബംഗളൂരുവില്‍ എത്തുന്നുണ്ട്, കാണാമെന്നും പറഞ്ഞിരുന്നു.കന്നടയില്‍ ഇറങ്ങിയ പുസ്തകം നാലാം എഡിഷന് പ്രിന്റിങ്ങിന് ഒരുങ്ങുകയാണ്