ബെംഗളൂരു • വാർഡ് പുനർനിർണയം നടത്തുന്നതിനു പുറമേ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടത സംവരണം ഉറപ്പാക്കി ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പു നടത്താൻ കർണാടക സർക്കാരിന് 12 ആഴ്ച സമയം ഹൈക്കോടതി അനുവദിച്ചു.
ബിബിഎംപി തിരഞ്ഞെടുപ്പു നടത്തുന്നതിനു വഴിയൊരുക്കാൻ സർക്കാരിന് 8 ആഴ്ചത്തെ സമയം സുപ്രീം കോടതി കഴിഞ്ഞ 20ന് അനുവദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മുലത്തിൽ 12 ആഴ്ചത്തെ സമയം തേടുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇത് അംഗീകരിച്ചത്.
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കാനായി റിട്ട സ്പെഷ് ജഡ്ജിയുടെ നേതൃത്വത്തിൽ രംഗപ്പ പ്രത്യേക കമ്മിഷനെ സർക്കാർ നിയോഗിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതിയില്ലെന്ന് നഗരസഭ
കൊച്ചി > ഇടപ്പള്ളിയിലെ ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ചെങ്കിലും പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലൈസന്‍സ് നല്‍കിയില്ല.
ലുലു മാള്‍ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് പിരിക്കുന്നുവെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പരിഗണിച്ചത്. അനധികൃത പാര്‍ക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫീസ് പിരിക്കാന്‍ ലൈസന്‍സുണ്ടെങ്കില്‍ ഹാജരാക്കാന്‍ മാള്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചിരുന്നു. കേസ് കൂടുതല്‍ വാദത്തിനായി മാറ്റി.