Home covid19 ബെംഗളൂരു:കോവിഡ് വ്യാപനം;കേന്ദ്രസർക്കാരിനോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കർണാടക.

ബെംഗളൂരു:കോവിഡ് വ്യാപനം;കേന്ദ്രസർക്കാരിനോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കർണാടക.

ബെംഗളൂരു∙ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനോട് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കർണാടക. അടിയന്തരമായി 30 ലക്ഷം ഡോസുകൾ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സംസ്ഥാന ഹെൽത്ത് കമ്മിഷണർ ഡി. രൺദീപ് കത്തയച്ചു. പ്രതിസന്ധി ഉണ്ടായാൽ നേരിടാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തു തിങ്കളാഴ്ച 191 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

മാതാപിതാക്കളില്‍ നിന്ന് അകലാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം തേടാമെന്ന് കോടതി

കൊല്‍ക്കത്ത: ന്യായമായ കാരണമില്ലാതെ മാതാപിതാക്കളെ അകറ്റിനിര്‍ത്താന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍, വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കല്‍ക്കത്ത ഹൈക്കോടതി.മാതാപിതാക്കളോടൊപ്പം ജീവിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യേണ്ടത് മകന്റെ ധര്‍മമാണ്. മകന്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തില്‍ തികച്ചും സാധാരണമാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൗമന്‍ സെന്‍, ഉദയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനായാല്‍ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി വിവാഹമോചനം ആവശ്യപ്പെടാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഭര്‍ത്താവിന് വിവാഹമോചനം നല്‍കിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭാര്യ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

പ്രശാന്ത് കുമാര്‍ മണ്ഡലാണ് ഭാര്യ ജര്‍ണയില്‍ നിന്ന് വിവാഹമോചനം നേടിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. 2009 മുതലുള്ളതാണ് കേസ്. വിവാഹ മോചന ഉത്തരവ് ചോദ്യംചെയ്താണ് ജര്‍ണ കോടതിയെ സമീപിച്ചത്.2001ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാതാപിതാക്കളില്‍ നിന്ന് അകലാന്‍ നിര്‍ബന്ധിച്ചതിനൊപ്പം തൊഴില്‍രഹിതന്‍ എന്നും ഭീരു എന്നും വിളിച്ച്‌ ജര്‍ണ പരസ്യമായി അവഹേളിച്ചിരുന്നുവെന്ന് പ്രശാന്ത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ പാര്‍ട്ട് ടൈം അധ്യാപകനായും സ്വകാര്യ ട്യൂഷനെടുത്തുമാണ് പ്രശാന്ത് കുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്.

ഈ ജോലികളില്‍ നിന്നു കിട്ടുന്ന വരുമാനം കുടുംബം പുലര്‍ത്താന്‍ അപര്യാപ്തമായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കാനിരിക്കെ പീഡനം ആരോപിച്ച്‌ ജര്‍ണ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തെന്നും ഇതോടെ ജോലി നഷ്ടമായെന്നും പ്രശാന്ത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. തുടര്‍ന്നാണ് വെസ്റ്റ് മിഡ്നാപൂരിലെ കുടുബ കോടതി പ്രശാന്ത് കുമാറിന് വിവാഹമോചനം അനുവദിച്ചത്.വിവാഹമോചനത്തെ ചോദ്യംചെയ്തുള്ള ജര്‍ണയുടെ ഹരജി തള്ളിക്കൊണ്ട് കല്‍ക്കത്ത കോടതി നിരീക്ഷിച്ചതിങ്ങനെ- “മാതാപിതാക്കളെ പരിപാലിക്കാന്‍ മകന് ഉത്തരവാദിത്വമുണ്ടെന്നാണ് ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കുന്നത്.

സമൂഹത്തിലെ തികച്ചും സാധാരണമായ ഈ രീതിയില്‍ നിന്നും മാറണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ വേണം. ഇവിടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളില്‍ നിന്നും അകന്നുകഴിയണം എന്ന് ഭാര്യ ആഗ്രഹിക്കുന്നത് എന്തെങ്കിലും പ്രത്യേകമായ കാരണങ്ങളുടെ പുറത്തല്ല. അതിനാല്‍ അത് ക്രൂരതയാണ്. സാധാരണയായി ഒരു ഭര്‍ത്താവും ഭാര്യയുടെ ഇത്തരം പ്രവൃത്തികള്‍ സഹിക്കില്ല. ഒരു മകനും മാതാപിതാക്കളില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ല. ഭര്‍ത്താവിനെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ഭാര്യ നിരന്തരമായി ശ്രമിക്കുന്നത് പീഡനമാണ്”.

You may also like

error: Content is protected !!
Join Our WhatsApp Group