ബെംഗളൂരു: സംസ്ഥാത്തെ എല്ലാ സർക്കാർ വകുപ്പുകളിലെ നിയമനങ്ങളിലും ട്രാൻസ്ജെൻഡേർസിൻ ഒരു ശതമാനം സംവരണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. നിയമസഭയിൽ എം.എൽ.സി ഭാരതി ഷെട്ടിയുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഹാലപ് ആചാർ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
2011 ലെ സെൻസസ് പ്രകാരം കർണാടകയിലെ ട്രാൻസ്ജെൻഡർമാരുടെ എണ്ണം 20,266 ആണ്. സംസ്ഥാന പോലീസ് വകുപ്പിൽ നടന്ന വകുപ്പ് തല റിക്രൂട്ട്മെന്റിൽ ട്രാൻസ്ജെൻഡറുകൾക്ക് ഒരു ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു.