ബെംഗളൂരു:കോവിഡ് നാലാം തരംഗമുണ്ടായാൽ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളുമായി വിഡിയോ കോൺഫറൻസ് നടത്തുമെന്ന് മുഖ്യമന്ത്രി ബസരാജ് ബൊമ്മ പറഞ്ഞു.
നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ഇതിനോടകം കേന്ദ്ര സർക്കാർ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 3 തരംഗങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതി വ്യക്തമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഇതിനെ തുടർന്ന് അടഞ്ഞ സ്ഥലങ്ങൾക്കുള്ളിലും ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി ഡോ കെ.സുധാക രംഗത്തു വന്നു.
കേരളത്തിലും മഹാരാഷ്ട്രയിലും കഴിഞ്ഞ ദിവസങ്ങളിലായി ചെറി തോതിൽ കോവിഡ് കണക്കുകൾ ഉയരുന്നത് കർണാടകയെ ആശങ്കയിലാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.