Home covid19 കർണാടക :കോവിഡ് കുതിക്കുമ്പോഴും ഇളവിനെക്കുറിച്ച് സൂചന

കർണാടക :കോവിഡ് കുതിക്കുമ്പോഴും ഇളവിനെക്കുറിച്ച് സൂചന

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ അവലോകനം ചെയ്യാനായി നാളെ നടക്കുന്ന ഉന്നതതല യോഗത്തിനു ശേഷം ഇളവുണ്ടായേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നീക്കുന്നതിലേക്കായി സർക്കാരിനു മേൽ വ്യാപാര സംഘടനകളുടെയും മറ്റും സമ്മർദമുണ്ട്.

പനിക്കും ചുമയ്ക്കുമപ്പുറം മുന്നാം തരംഗം ആശുപത്രിയിൽ ചികിത്സ തേടാനും മാത്രമില്ലെന്ന് ചർച്ചയുണ്ട്. കോവിഡ് നിയന്ത്രണം കാരണം നിത്യജീ വിതം വഴിമുട്ടുന്ന അവസ്ഥയുണ്ടെന്നും ജനത്തിന്റെ ഈ വികാരം കോവിഡ് സാങ്കേതിക സമിതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ കോവിഡ് വ്യാപന സാഹചര്യം കൂടി കണക്കിലെടുത്താകും ഇളവുകളിൽ അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതാണു സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ വ്യക്തമാക്കി. അവരുടെ ആവശ്യങ്ങൾ കോവിഡ് സാങ്കേതിക സമിതിക്കു മുന്നിൽ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാക്കൾക്ക് എതിരെ നടപടിയുണ്ടാകും

കോവിഡ് സുരക്ഷാ മാനദണ്ഡ് ങ്ങൾ ലംഘിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ കർശന നടപടിയെടുക്കാൻ ചീഫ് സെക്രറിട്ടറി പി.രവികുമാറിനു നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വനം മന്ത്രി ഉമേഷ് കട്ടി മാസ്ക് ധരിക്കാതെ പൊതുജന മധ്യത്തിലെത്തിയതും നിയമസഭാ ഡപ്യൂട്ടി സ്പീക്കറും ബെളഗാവി സാവത്തിൽ എംഎൽഎയുമായ ആനന്ദ് മാമണിയും ദാവനഗെരെ ജാഗലുരിൽ നിന്നുള്ള ബിജെപി എം എൽഎ എസ്.വി.രാമചന്ദ്രനും പരസ്യമായി ജന്മദിനാഘോഷം നടത്തിയതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് ബിജെപി നേതാക്കൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തു വന്നിരുന്നു. എന്നാൽ കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി മേക്കേദാട്ടു പദയാത്ര നടത്തി വ്യാപനത്തിന് ഇടവരുത്തിയ കോൺഗ്രസ് നേതാക്കൾക്ക് പരാതിപ്പെടാൻ അർഹതയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ചീഫ് സെക്രട്ട ഉത്തരവിറക്കി.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു ഉത്സവം :പൂജാരി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്ര ഉത്സവവും രഥോത്സവവും നടത്തിയതിന് പൂജാരി ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. ചിക്കമഗ ഒരു കടൂർ ശകുന രംഗനാഥ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിനു പേർ ഒത്തുകൂടിയത്. പൂജാരി കൃഷ്ണഭട്ട്, ആഘോഷസമിതി അംഗങ്ങൾ എന്നിവർക്കെതിരെയാണ് കേസ്.

You may also like

error: Content is protected !!
Join Our WhatsApp Group