ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,202 പേർക്കാണ്. 8,988 പേർ രോഗമുക്തി നേടി. 2.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,08,534 പരിശോധനകളാണ് ഇന്ന് നടത്തിയത്.38 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39613 ആയി. സജീവ കേസുകളുടെ എണ്ണം 38,747.
ബെംഗളൂരുവിൽ 1,293 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 3,833 പേർ ഇന്ന് രോഗമുക്തി നേടി. 10 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16762 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 17,69,809 ആണ്. സജീവ കേസുകൾ 15,679.