ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 129 പേർക്കാണ്. 206 പേർ രോഗമുക്തി നേടി. 0.49 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 26050 പരിശോധനകളാണ് ഇന്ന് നടത്തിയത്. സംസ്ഥാനത്ത് ഇന്ന് 02 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40024. സജീവ കേസുകളുടെ എണ്ണം 2341.
ബെംഗളൂരുവിൽ 101 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 131 പേർ ഇന്ന് രോഗമുക്തി നേടി. ഒരു കോവിഡ് മരണമാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ നിലവിലെ സജീവ കേസുകൾ 1923.