ബെംഗളൂരു: കർണാടകയിലെ പ്രതിദിന കോവിഡ് നിരക്കിൽ നേരിയ ആശ്വാസം. സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,400 പേർക്കാണ്. 53,093 പേർ രോകമുക്തി നേടി.26.70 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,55,054 പരിശോധനകളാണ് ഇന്ന് നടത്തിയത്. 52 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 38,666 ആയി.
ബെംഗളൂരുവിൽ 19,105പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33,011 പേർ ഇന്ന് രോഗമുക്തി നേടി. 19 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,526 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16,26,331 ആണ്. ചികിത്സയിലുള്ളവർ 2,12,460.