Home covid19 കര്‍ണാടക സംസ്ഥാനത്ത് 48049 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.വാരാന്ത്യ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു

കര്‍ണാടക സംസ്ഥാനത്ത് 48049 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.വാരാന്ത്യ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 48049 റിപ്പോർട്ട് ചെയ്തു. 18115 പേരെ ഡിസ്ചാർജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 19.23%

കർണാടക : Covid 19 കണക്കുകൾ

ഇന്ന് ഡിസ്ചാർജ് : 18115 ആകെ ഡിസ്ചാർജ് : 3063292 ഇന്നത്തെ കേസുകൾ : 48049 ആകെ ആക്റ്റീവ് കേസുകൾ : 323143 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 38537 ആകെ പോസിറ്റീവ് കേസുകൾ : 3425002
ഇന്നത്തെ പരിശോധനകൾ : 249832
ആകെ പരിശോധനകൾ: 60114815

ബെംഗളൂരു നഗര ജില്ല കണക്കുകൾ

ഇന്നത്തെ കേസുകൾ : 29068
ആകെ പോസിറ്റീവ് കേസുകൾ: 1542092
ഇന്ന് ഡിസ്ചാർജ് : 7196
ആകെ ഡിസ്ചാർജ് : 1302027
ആകെ ആക്റ്റീവ് കേസുകൾ : 223580
ഇന്ന് മരണം : 6
ആകെ മരണം : 16484

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപ്പാക്കിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താന്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍, മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, സംസ്ഥാനത്ത് നിലവിലുള്ള രാത്രി 10 മുതല്‍ പുലര്‍ച്ചെ ഞ്ച് വരെയുള്ള രാത്രി കര്‍ഫ്യൂ തുടര്‍ന്നുമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചതെന്നും ആശുപത്രിയിലുള്ള രോഗികളുടെ നിരക്ക് അഞ്ച് ശതമാനത്തില്‍നിന്ന് വര്‍ധിച്ചാല്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നും റവന്യൂ മന്ത്രി ആര്‍. അശോക അഭിപ്രായപ്പെട്ടു. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും ശരിയായി പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങള്‍, റാലികള്‍, മേളകള്‍, പരിപാടികള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജനുവരി അവസാനം വരെ രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും നടപ്പാക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group