Home Featured കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണമുയരുന്നു; 1,245 പേർ ചികിത്സയിൽ

കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണമുയരുന്നു; 1,245 പേർ ചികിത്സയിൽ

ബെംഗളൂരു: കർണാടകത്തിൽ ആശങ്കക്കിടയാക്കി കോവിഡ് വ്യാപനം ദിവസം തോറും കൂടിവരുന്നു. 296 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച 229 പേർക്കായിരുന്നു രോഗം ബാധിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് രോഗികളുടെ എണ്ണം 100 കടന്നത്. ശനിയാഴ്ചയായപ്പോഴേക്കും 200 പിന്നിട്ടു. മൂന്ന് ദിവസം കൊണ്ടാണ് ഇരട്ടിയായത്. തിങ്കളാഴ്ചയാപ്പോൾ മൂന്നുമടങ്ങിനടുത്തെത്തി. ഒരാൾക്കൂടി മരിക്കുകയും ചെയ്തു.

1,245 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 5,021 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. 5.89 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ബെംഗളൂരുവിൽ 131 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 634 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൈസൂരുവിൽ 29 പേർക്കും ഹാസനിൽ 17 പേർക്കും ദക്ഷിണകന്നഡയിൽ 13 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

പ്രതിദിനം 28 ഗര്‍ഭനിരോധന ഉറകള്‍ അയാള്‍ ഉപയോഗിച്ചിട്ടുണ്ടാകണം; 2023ല്‍ 9,940 കോണ്ടം വാങ്ങിയ മനുഷ്യനെ തേടി സൈബര്‍ ലോകം

തെക്കൻ ഡല്‍ഹിയിലെ ആ മനുഷ്യനെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്. 2023ല്‍ 9,940 കോണ്ടം വാങ്ങിയ ആ മനുഷ്യൻ ആരാകും എന്ന ചോദ്യം സൈബര്‍ ലോകത്ത് ഉയരുകയാണ്.ബ്ലിങ്കിന്റിന്റെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്ന ഒരു പോസ്റ്ററിലാണ് പോയ വര്‍ഷം തെക്കൻ ഡല്‍ഹിയിലെ ഒരാള്‍ 9,940 ഗര്‍ഭനിരോധന ഉറകള്‍ വാങ്ങിയെന്ന് വ്യക്തമാക്കുന്നത്.ബ്ലിങ്കിറ്റ്, ഇത് സംബന്ധിച്ച വലിയൊരു ബില്‍ബോര്‍ഡ് തെക്കൻ ഡല്‍ഹിയില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പരസ്യബോര്‍ഡിൻറെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ രസകരമായ കമൻറുകളുമായി ഒത്തു കൂടി. Pakchikpak Raja Babu എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് പരസ്യ ബോര്‍ഡിൻറെ ചിത്രം പങ്കുവച്ചത്.

ഇപ്പോള്‍, അതിനെ ‘സുരക്ഷിത’ നിക്ഷേപം എന്ന് വിളിക്കുന്നു” എന്ന കുറിപ്പോടെയാണ് പരസ്യ ബോര്‍ഡിൻറെ ചിത്രം രാജ് ബാബു പങ്കുവച്ചത്. 10 ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് കണ്ടത്. ചിലര്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിച്ചു. ഒരു കാഴ്ചക്കാരൻ എഴുതിയത് ‘9940 നെ 365 ദിവസം കൊണ്ട് ഹരിച്ചാല്‍ 27.23 കോണ്ടം ഒരു ദിവസം എന്ന കണക്കില്‍’ എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരൻ കുറച്ച്‌ കൂടി സൂക്ഷ്മമായ കണക്ക് അവതരിപ്പിച്ചു. ‘അതായത്, ഒരു ദിവസം 28 കോണ്ടം. മണിക്കൂറില്‍ 1.16 എന്ന കണക്കില്‍. സുരക്ഷിതമായ നിക്ഷേപം തന്നെ. പക്ഷേ, ധാരാളം അക്കൌണ്ടുകള്‍ തുറന്നു.’ ‘ആരോ വേശ്യാവൃത്തി റാക്കറ്റ് നടത്തുന്നുണ്ടാകണം’ മറ്റൊരു കാഴ്ചക്കാരൻ സംശയാലുവായി. ‘തീര്‍ച്ചയായും അതൊരു ഇൻവെസ്റ്റ്മെൻറ് തന്നെ’ മറ്റൊരാള്‍ എഴുതി. ‘ബിസിനസ് മാൻ ഓഫ് ദി ഇയര്‍’ എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ‘അയാള്‍ ഒരു ബലൂണ്‍ വില്പനക്കാരനാണ്’ എന്നായിരുന്നു മറ്റൊരു കമൻറ്.

You may also like

error: Content is protected !!
Join Our WhatsApp Group