കർണാടക: വെള്ളിയാഴ്ച ദിവസേനയുള്ള കോവിഡ് കേസുകളിൽ 500 കടന്നു.525 പുതിയ അണുബാധകൾ രേഖപ്പെടുത്തുകയുണ്ടായി. അതിൽ 494 കേസുകൾ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തു. അതിനിടെ, ഷോപ്പിംഗ് മാളുകൾ, തിയറ്ററുകൾ, റെസ്റ്റോറന്റുകൾ, പൊതു, സ്വകാര്യ ഗതാഗതം എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കല്‍ കര്‍ശനമാക്കി. 24 മണിക്കൂറിനിടെ 525 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വെയിറ്റര്‍മാരും കടക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 525 പേരില്‍ 494 പേരും ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയര്‍ന്നു. ഇതില്‍ 3,061 പേരും ബംഗളൂരുവിലാണ്. സംസ്ഥാനത്ത് 2.31 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.