വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതോടെ മാസ്‌കുകൾ, സാനിറ്റൈസറുകൾ വീണ്ടും തിരിച്ചെത്തുകയാണ്. ഇന്ത്യയില്‍ മുന്‍ കരുതല്‍ എന്നവണ്ണം പല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണയെ തടുക്കാന്‍ മുൻകരുതലുകൾ എടുക്കുന്നതിനും ഏതെങ്കിലും തരംഗത്തിന്‍റെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും പട്ടികയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, ചൈനയടക്കം ചില വിദേശ രാജ്യങ്ങളില്‍ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിയ്ക്കുകയാണ് അയൽ സംസ്ഥാനമായ കർണാടകം.
കർണാടക സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ചില രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിരിയ്ക്കുകയാണ്. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് 6 രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് സർക്കാർ നിർബന്ധമാക്കിയിരിയ്ക്കുന്നത്.
കർണാടക സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി ചുവടെ :-
ചൈന, ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കർണാടക സർക്കാർ ഇപ്പോൾ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിരിയ്ക്കുകയാണ്. അതായത്, ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന നിയമം കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഈ നിയമം കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയത്.
കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്
രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരും എയർപോർട്ട് വിട്ടതിന് ശേഷ, 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഈ സമയത്ത് സ്വയം നിരീക്ഷണം, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക, തുടങ്ങിയ കോവിഡ് ഉചിതമായ പെരുമാറ്റങ്ങള്‍ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ 7 ദിവസം യാത്രക്കാര്‍ ഹോം ക്വാറന്റൈനിൽ തുടരണം.
അതേസമയം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഡിസംബറില്‍ എത്തിയ യാത്രക്കാരില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്താനായി എല്ലാ പോസിറ്റീവ് കേസുകളുടേയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കര്‍ണാടകയില്‍, സ്കൂളുകള്‍, കോളേജുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ മുൻകരുതലെന്ന നിലയിൽ മുൻകരുതലുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ലൗ ജിഹാദില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍
ബംഗളൂരൂ;മോശമായ റോഡും മലിനജലവുംപോലുള്ള ‘ചെറിയ പ്രശ്നങ്ങള്‍ക്കു’ പകരം ലൗ ജിഹാദിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി കര്‍ണാടക അധ്യക്ഷനും എംപിയുമായ നളിന്‍ കട്ടീല്‍.
മംഗളൂരുവില്‍ “ബൂത്ത് വിജയ അഭിയാന’ പരിപാടിയിലാണ് പരാമര്‍ശം.
റോഡ് പൊട്ടിയതും റോഡില്ലാത്തതും അഴുക്കുചാലില്ലാത്തതും നിസാരപ്രശ്നമാണ്.
അതൊന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളല്ല. ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില് സംസാരിക്കേണ്ടത് ലൗ ജിഹാദിനെക്കുറിച്ചാണ്. ലൗ ജിഹാദിനെ നേരിടാന്‍ ബിജെപിയെ പിന്തുണക്കണമെന്നും കട്ടീല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.