ഉക്രൈനിലെ ഖാർകിവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ നൽകിയ അക്കാദമിക് ഫീസ് തിരികെ നൽകണമെന്ന് കർണാടക കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നവീന്റെ കുടുംബത്തിന് സംസ്ഥാനം പ്രത്യേകം നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറാണ് ഖാർകിവിൽ കൊല്ലപ്പെട്ടത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഹാവേരി ജില്ലയിലെ നവീനിന്റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.
കർണാടക: ദർഗയിലുണ്ടായ സംഭവങ്ങളെച്ചൊല്ലി അലൻഡിൽ സംഘർഷം, 167 പേർ അറസ്റ്റിൽ