ബെംഗളുരു • മേക്കോട്ടു പതിക്കായുള്ള പദയാത്രയിൽ പങ്കെടുക്കുന്ന കോൺഗ്രസ് അണികളെ ഇന്ന് പദ്ധതി പ്രദേശത്തു പ്രവേശിക്കാൻ സർക്കാർ അനുവദിച്ചേക്കില്ല. ഇവരെ കന താലൂക്കിൽ പ്രവേശിക്കുന്നതിൽ നിന്നു പൊലീസ് തട ഞ്ഞേക്കും. ഇതിനായി രാമനഗര
ജില്ലയിൽ പലയിടങ്ങളിലായി 2000 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ച്, ബാരിക്കേഡുകൾ ഉയർത്തി.
ജില്ലയിലുടനീളം നിരോധനാകഞ്ജയും പ്രഖ്യാപിച്ചു. ആയിരക്ക ണക്കിനു പ്രവർത്തകരെ പങ്കെടു പ്പിക്കുമെന്ന് നേരത്തെ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും
വ്യകമാക്കിയിരുന്നു. പദയാത്രയെ പൊലീസ് തടഞ്ഞാൽ ഇതു ബി ജെപി സർക്കാരിന്റെ പ്രതിഛായയെ തന്നെ ബാധിച്ചേക്കുമെന്നാ കോൺഗ്രസ് നിലപാട്.
കാവേരി ജലത്തിനായുള്ള കന്നഡ ജനതയുടെ പോരാട്ടത്തിനു കൂടിയാകും ബൊമ്മെ സർക്കാർ എതിരു നിൽക്കുന്നത്.
മേക്കേദാട്ടു അണക്കെട്ടു പണിയാൻ കർണാടകയെ അനുവദിക്കില്ലെന്ന നിലപാടുമായി തമിഴ്നാട് ശക്തമായി രംഗത്തുണ്ട്. ഇതിനിടെയാണ് ബൊമ്മെ സർക്കാറിനുമേൽ സമ്മർദവുമായി കോൺഗ്രസ് രംഗത്തു വന്നത്.ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ശുദ്ധജലമെ ത്തിക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതി 2013ലാ ണ് പ്രഖ്യാപിച്ചത്. വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി തേടി കർണാടക കേന്ദ്ര ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.