ബെംഗ്ലൂരു: ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കര്‍ണാടകയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ധാര്‍വാഡിലെ മുതിര്‍ന്ന നേതാവായ മനോജ് കര്‍ജഗിയാണ് പൊലീസ് അറസ്റ്റിലായത്. കര്‍ണാടക ആര്‍ടിസി മുന്‍ ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ് പിടിയിലായ മനോജ് കര്‍ജഗി.
മനോജ് കര്‍ജഗിയുടെ ഉടമസ്ഥതയിലുള്ള ധാര്‍വാര്‍ഡിലെ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ ആണ് നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകിട്ട് ബ്യൂട്ടി പാര്‍ലര്‍ അടയ്ക്കുന്നതിന് മുമ്പ് മനോജ് സ്ഥാപനത്തിലെത്തി. മറ്റ് ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങിക്കൊള്ളാന്‍ പറഞ്ഞു. സ്ഥാപനത്തിലെ പ്രധാന ജീവനക്കാരിയായ ഇരുപതുകാരിയോട് കണക്ക് വിവരങ്ങള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പ്രതി അനുവദിച്ചില്ല. മറ്റ് ജീവനക്കാര്‍ മടങ്ങിയതിന് പിന്നാലെ യുവതിയോട് മനോജ് കര്‍ജഗി മോശമായി പെരുമാറി എന്നാണ് പരാതി.
പുറത്തേക്ക് ഓടിയ യുവതി ഫോണില്‍ കാമുകനെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന യുവതിയുടെ സുഹൃത്തുക്കള്‍ ഉടനെയെത്തി മനോജ് കര്‍ജഗിയെ മര്‍ദ്ദിച്ചു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 341, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് മനോജ് കര്‍ജഗിയെ അറസ്റ്റ് ചെയ്തുകയായിരുന്നു.
കര്‍ണാടക ആര്‍ടിസിയുടെ നോര്‍ത്ത് വെസ്റ്റ് മേഖലാ ഡയറക്ടറായി സിദ്ധരാമ്മയ സര്‍ക്കാരിന്‍റെ സമയത്ത് മനോജ് കര്‍ജഗി പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണമുള്ള നിരവധി ബോര്‍ഡുകളില്‍ അംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുണ്ടല്‍പ്പേട്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപയുമായി നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോജ് കര്‍ജഗി അറസ്റ്റിലായിട്ടുണ്ട്.
റെക്കോര്‍ഡ് കളക്ഷനുമായി പത്തൊന്‍പതാം നൂറ്റാണ്ട് ; ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപ
വിനയന്റെ 19 ആം നൂറ്റാണ്ടിന്റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. റെക്കോര്‍ഡ് കളക്ഷനാണ് സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ഈ ചിത്രത്തിന് ലഭിക്കുന്നത്. ലോകത്താകമാനം അഞ്ഞൂറിലധികം തീയറ്ററുകളിലായാണ് എത്തിയത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തി.
ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. രണ്ടാമത്തെ ആഴ്ചയിലും കൂടുതല്‍ ആവേശത്തോടെ പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ സ്വികരിക്കുന്നു എന്നതില്‍ ഏറെ സന്തോഷം.. സിനിമ വിജയിച്ചു എന്നതിനോടൊപ്പം പുതിയൊരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്കു സമ്മാനിച്ചു എന്നതിലാണ് ഏറെ സന്തോഷം.. ഒപ്പം തന്നെ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തന്‍േടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിന്‍െറ വിജയം കൂടിയാണിത് എന്നാണ് അദ്ദേഹം കുറിച്ചത്.
ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായികനായി എത്തുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.