ബെംഗളൂരു: ബിജെപിയിലെ ക്രിമിനലുകളെ തുറന്ന് കാണിക്കാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ബിജെപിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ ചിത്രം സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. ബിജെപി അവരുടെ പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും, സമൂഹ വിരുദ്ധരെയുമാണ് ഉള്‍പ്പെടുത്തുന്നത്.
ബിജെപിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ചേരുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ലീക്ഡ് ബിജെപി ഡോട് കോം എന്ന വെബ്സൈറ്റും ബിജെപിയിലെ ക്രിമിനലുകളെ തുറന്നുകാണിക്കാനായി കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.
ഒരുപടി കടന്നുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ ക്രിമിനല്‍ പാര്‍ട്ടികളുടെ കേന്ദ്രമായി സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി ഇത്തരക്കാരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിലൂടെ രാഷ്ട്രീയത്തെ തന്നെ ക്രിമിനലുകളുടെ കേന്ദ്രമാക്കി മാറ്റുകയാണ്.
ബെംഗളൂരുവിലെ ഗ്യാങ് ലോര്‍ഡുകളെയും, ഗുണ്ടാസംഘങ്ങളെയും ബിജെപി അവരുടെ പാര്‍ട്ടിയുടെ ഭാഗമാക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയെ നേരത്തെ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ സൈലന്റ് സുനിലിനൊപ്പം കണ്ടിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി പുതിയൊരു വിംഗ് തുടങ്ങണമെന്നും റൗഡി മോര്‍ച്ച എന്ന് അതിന് പേരിടാമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. കുപ്രസിദ്ധ കുറ്റവാളി ബെത്താനഗരെ ശങ്കരയെ പാര്‍ട്ടിയില്‍ അംഗത്വം കൊടുത്തതും കോണ്‍ഗ്രസ് എടുത്ത് കാണിച്ചു.
മന്ത്രി ആര് അശോകയുടെ സാന്നിധ്യത്തിലാണ് ശങ്കരയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. നല്ലൂര് ശങ്കര്‍ എന്ന പേര് മാറ്റിയാണ് ശങ്കര ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ റൗഡികള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ പ്രമുഖ കുറ്റവാളി മഞ്ജുനാഥിനെ അനേകല്‍ മുനിസിപ്പാലിറ്റിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കൊലപാതക കേസുകള്‍ അടക്കമുണ്ട്. മുഖ്യന്ത്രി ബസവരാജ് ബൊമ്മൈ മഹാഗുരുവിനെ പോലെ പെരുമാറാന്‍ നോക്കുകയാണ്. ഇതൊരു ഗുണ്ടാ സംസ്ഥാനമാക്കി മാറ്റാനാണ് ബസവരാജിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ വലിയൊരു റൗഡിയുടെ അടുത്തയാളാണെന്ന് ബിജെപി കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്ടും റൗഡിയാണെന്നും ബിജെപി തിരിച്ചടിച്ചു.
കര്‍ണാടക കാട്ടില്‍ നിന്ന് ശേഖരിച്ച കൂണ് കറിവെച്ചു കഴിച്ചു; ബല്‍ത്തങ്ങാടിയില്‍ അച്ഛനും മകനും ദാരുണാന്ത്യംയില് വിഷ കൂണ് കഴിച്ച് അച്ഛനും മകനും ദാരുണാന്ത്യം
ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെല്‍ത്തങ്ങാടിയില്‍ വിഷ കൂണുകള്‍ കഴിച്ച് അച്ഛനും മകനും മരിച്ചു.പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാല്‍ക്ക എന്ന പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്. 80കാരനായ ഗുരുവയും അദ്ദേഹത്തിന്റെ മകന് 41കാരനായ ഒഡിയപ്പയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്ത് നിന്നും ചൊവ്വാഴ്ച കണ്ടെത്തി.
ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കര്‍ത്തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞ് പോന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.അടുത്തുള്ള കാട്ടില്‍ നിന്നും ലഭിച്ച കൂണ് പാകം ചെയ്ത് കറി വെച്ചത് ഒഡിയപ്പയാണ്. അന്നത്തെ ദിവസം കര്‍ത്ത നഗരത്തിലേക്ക് പോയിരുന്നു. രാത്രി അദ്ദേഹം തിരികെ വന്നിരുന്നില്ല. രാവിലെ കര്‍ത്ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീട്ടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ധര്‍മസ്ഥല പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.കൂണ് കറി കഴിച്ച ഗുരുവയ്ക്കും ഒഡിയപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് കരുതുന്നത്. ഇരുവരും നിലത്ത് വീഴുകയും ഛര്‍ദ്ദിക്കുകയും മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ക്ക് അയല്‍വാസികളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ ഇരുവരും അസ്വാസ്ഥ്യം പ്രകടിപ്പിച്ചത് ആരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.ഒഡിയപ്പ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ്. അതിനാല്‍ തന്നെ ചില സമയങ്ങള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്യാറുണ്ട്. സമീപ പ്രദേശത്തുള്ളവര്‍ അതിനാല്‍ തന്നെ ഈ വീട്ടില്‍ നിന്നുള്ള ശബ്ദത്തെ അത്ര കാര്യമായി എടുക്കാറില്ല.
വീട്ടില്‍ നിന്ന് ശബ്ദവും മറ്റും ഉണ്ടായിട്ടും ആരും എത്താതിരുന്നത് ഇത് കൊണ്ടാണെന്നാണ് കരുതുന്നത്. വീട്ടിലെ അടുക്കളയില്‍ നിന്നും കൂണ് കറി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണകാരണം വിഷക്കൂണുകള്‍ കഴിച്ചതാവാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
ഈ വര്‍ഷം ഏപ്രിലില്‍ അസമില്‍ വിഷക്കൂണ് കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേര് മരിച്ചിരുന്നു. അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. കിഴക്കന്‍ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നുള്ള തേയിലത്തോട്ടങ്ങളില്‍ നിന്നായി 35 പേരാണ് വിഷക്കൂണ് കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.