ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടികയിൽ അഞ്ചുമന്ത്രിമാരുടെ മക്കൾ ഇടംനേടി. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), ടെക്സ്റ്റൈൽസ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത പാട്ടീൽ (ബാഗൽകോട്ട്), വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കർ (ബെലഗാവി), വനംവകുപ്പു മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖന്ദ്രെ (ബീദർ) എന്നിവരാണ് പട്ടികയിലിടം നേടിയത്. കലബുറഗിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചു.
ദാവണഗെരെയിൽ ഖനിവകുപ്പ് മന്ത്രി മല്ലികാർജുന്റെ ഭാര്യ പ്രഭ മല്ലികാർജുൻ സ്ഥാനാർഥിയായി. 17 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് രണ്ടാംപട്ടികയിൽ പ്രഖ്യാപിച്ചത്. നേരത്തേ ഏഴുസ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള 28 മണ്ഡലങ്ങളിൽ 24 ഇടത്ത് കോൺഗ്രസ് സ്ഥാനാർഥികളായി.
മൻസൂർ അലിഖാൻ (ബെംഗളൂരു സെൻട്രൽ), പ്രൊഫ. എം.വി. രാജീവ് ഗൗഡ (ബെംഗളൂരു നോർത്ത്), എം. ലക്ഷ്മൺ (മൈസൂരു), ബി.എൻ. ചന്ദ്രപ്പ (ചിത്രദുർഗ), പദ്മരാജ് (ദക്ഷിണ കന്നഡ), ഡോ. ജയപ്രകാശ് ഹെഗ്ഡെ (ഉഡുപ്പി-ചിക്കമഗളൂരു), ഡോ. അഞ്ജലി നിംബാൽക്കർ (ഉത്തര കന്നഡ), വിനോദ് അസൂതി (ധാർവാഡ്), കെ. രാജശേഖർ ബസവരാജ് ഹിറ്റ്നൽ (കൊപ്പാൾ), ജി. കുമാർ നായിക് (റായ്ചൂരു) എന്നിവരാണ് മറ്റുമണ്ഡലങ്ങളിലെ സ്ഥാനാർഥികൾ.ഷൊരാപ്പൂർ നിയമസഭാമണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച എം.എൽ.എ. രാജാ വെങ്കട്ടപ്പ നായകിന്റെ മകൻ വേണുഗോപാൽ നായകാണ് സ്ഥാനാർഥി.
നാലര മണിക്കൂര്‍ ഉറക്കം; കുളിക്കാനും പല്ലു തേക്കാനും അരമണിക്കൂര്‍ -ജെ.ഇ.ഇക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിയുടെ ഷെഡ്യൂള്‍ കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
ജെ.ഇ.ഇ പോലുള്ള കടുത്ത മത്സരമുള്ള എൻട്രൻസ് പരീക്ഷകള്‍ക്ക് ഊണും ഉറക്കവുമൊഴിച്ചാണ് വിദ്യാർഥികള്‍ പഠിക്കുന്നത്.പലർക്കും ഇത്തരത്തില്‍ കഠിനാധ്വാനം ചെയ്താണ് ഉയർന്ന മാർക്ക് കിട്ടുന്നത്. ഐ.ഐ.ടി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ഒരു വിദ്യാർഥി പങ്കുവെച്ച ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുലർച്ചെ 4.30 ന് എഴുന്നേറ്റ് അർധ രാത്രി വരെ നീളുന്ന പഠന ഷെഡ്യൂള്‍ ആണ് വിദ്യാർഥി പങ്കുവെച്ചിരിക്കുന്നത്. അതിനിടക്ക് ഉറങ്ങാൻ കിട്ടുന്നത് വെറും നാലര മണിക്കൂർ മാത്രം. ഏതായാലും തന്റെ സുഹൃത്തായ 17 കാരൻ കൈകൊണ്ടെഴുതി അയച്ച ടൈംടേബിള്‍ പങ്കുവെച്ചത് മറ്റൊരു 16 കാരനാണ്. ജെ.ഇ.ഇക്ക് തയാറെടുക്കുന്ന സുഹൃത്തിന്റെ ഒരു ദിവസത്തെ ഷെഡ്യൂള്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് 16കാരൻ കുറിപ്പ് പങ്കുവെച്ചത്.കുറിപ്പ് പ്രകാരം എന്നും 4.30 നാണ് കുട്ടി എഴുന്നേല്‍ക്കുക. ഉറങ്ങുന്നത് അർധ രാത്രി കഴിഞ്ഞും.
വെറും നാലര മണിക്കൂർ മാത്രം ഉറങ്ങും. എഴുന്നേറ്റ ശേഷം ആദ്യ രണ്ടര മണിക്കൂർ പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യാൻ മാറ്റിവെക്കും. അതിനിടയില്‍ അരമണിക്കൂർ എടുത്ത് ഫ്രഷ് ആകും. 7.45 മുതല്‍ 10 മണിവരെ ക്ലാസിലെ ഹോംവർക്കുകള്‍ ചെയ്യും. അതിനിടയില്‍ 15 മിനിറ്റ്‍ വിശ്രമിക്കും. 12 മണിയോടെ കുട്ടി ക്ലാസിലെത്തും. ലഞ്ച് ബ്രേക്ക് 20 മിനിറ്റാണ്. അത് കഴിഞ്ഞ് മൂന്നു മണിക്കൂർ കഠിനമായ പഠനം. 30 മിനിറ്റ് ഇടവേളയെടുത്ത് വൈകീട്ട് 4 മുതല്‍ 8.30 വരെ വീണ്ടും ക്ലാസ്. അതിനു ശേഷമുള്ള 30 മിനിറ്റ് നോട്ട് എഴുതിയെടുക്കാനാണ്. ഡിന്നർ കഴിച്ച ശേഷം രാത്രി 11.45 വരെ ഇരുന്ന് പഠിക്കും. ഇതുപോലെയുള്ള നിരവധി കുട്ടികളുണ്ടെന്നും മികച്ച ഭാവിക്കായി ഇതുപോലെ കഠിനാധ്വാനം ചെയ്യുകയല്ലാതെ മറ്റൊന്നും അവരുടെ മുന്നില്‍ ഇല്ലെന്നും ചിലർ പ്രതികരിച്ചു. പ്രത്യേകിച്ച് സാമ്ബത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളില്ലാത്ത വിദ്യാർഥികള്‍ക്ക്. ജെ.ഇ.ഇക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ ഒരു ദിവസം 10 മുതല്‍ 14 മണിക്കൂർ വരെ പഠിക്കാനായി മാറ്റിവെക്കുന്നുണ്ടെന്ന് ഒരാള്‍ കുറിച്ചു.