Home Featured ബെംഗളൂരു : സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികളുമായി കർണാടക സർക്കാർ

ബെംഗളൂരു : സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികളുമായി കർണാടക സർക്കാർ

ബെംഗളൂരു : അമിതപലിശ ചുമത്തി സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികളുമായി കർണാടക സർക്കാർ.ഇത്തരം കമ്പനികൾക്കെതിരേ പരാതികൾ വ്യാപകമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തരയോഗം ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മൈക്രോഫിനാൻസ് കമ്പനികളുടെ പ്രതിനിധികളുടെയും ആർ.ബി.ഐ. ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചു. മൈക്രോഫിനാൻസ് കമ്പനികളെയും സ്വകാര്യ പണമിടപാടുകാരെയും നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതിവരുത്തി പുതിയ നിയമനിർമാണം നടത്തുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. പണം തിരിച്ചുപിടിക്കുമ്പോൾ ആർ.ബി.ഐ.യുടെ മാർഗനിർദേശം പാലിക്കണമെന്ന് കമ്പനികളോട് നിർദേശിച്ചു. ഇതിൽ വീഴ്ചവരുത്തുന്നുണ്ടോയെന്ന് സെൻട്രൽ ബാങ്ക് നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.– നിയമാനുസൃതമല്ലാതെ ഉയർന്ന പലിശനിരക്ക് ഈടാക്കാൻ പാടില്ലെന്ന് നിർദേശിച്ചു.

വൈകീട്ട് അഞ്ചിനുശേഷം പണം തിരിച്ചുപിടിക്കാൻ വീടുകളിലെത്താൻ പാടില്ലെന്നും പറഞ്ഞു. കമ്പനികൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുറത്തുനിന്ന് ആളുകളെ ഉപയോഗിക്കുന്നതിൽ എതിർപ്പറിയിച്ചു. ഇവരുടെപേരിൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകി.മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണിയിൽ ആളുകൾ വീടുപേക്ഷിച്ചുപോകുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായതോടെയാണ് സർക്കാർ നടപടിക്കൊരുങ്ങിയത്.

ഓട്ടോ റിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര ഫ്രീ”; കർശന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്

ഓട്ടോ റിക്ഷയിൽ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയവുമായി മോട്ടോർ വാഹന വകുപ്പ്. മീറ്ററിടാതെയാണ് ഓടുന്നതെങ്കിൽ യാത്രക്കാർ പണം നൽകേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങും. ഓട്ടോ റിക്ഷ തൊഴിലാളികൾ അമിത തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെയാണ് ഓടുന്നതെന്നുമെല്ലാമുള്ള പരാതികൾ തുടർച്ചയായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുന്നത്.

കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഉത്തരവ് ശനിയാഴ്ചയോ ഞായറാഴ്ചയോ ഇറങ്ങിയേക്കുമെന്നാണ് വിവരം. ഓട്ടോ റിക്ഷ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.എന്നാൽ, ഇത് പ്രായോഗികമായി നടപ്പാവുമോ എന്ന സംശയം ബാക്കിയാണ്. മാത്രമല്ല, ഈ ഉത്തരവിനെ ഓട്ടോ റിക്ഷ തൊഴിലാളികളും സംഘടനകളും എതിർക്കാനാണ് സാധ്യത.

You may also like

error: Content is protected !!
Join Our WhatsApp Group