Home Featured ബെംഗളൂരു : തൊഴിൽരഹിതർക്ക് ആശ്വാസം ; യുവനിധി പദ്ധതിക്ക് തുടക്കം

ബെംഗളൂരു : തൊഴിൽരഹിതർക്ക് ആശ്വാസം ; യുവനിധി പദ്ധതിക്ക് തുടക്കം

ബെംഗളൂരു : കോൺഗ്രസിന്റെ അഞ്ച്തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നടപ്പാക്കാനുണ്ടായിരുന്ന അവസാന പദ്ധതിയായ യുവനിധിക്ക് കർണാടകത്തിൽ തുടക്കം.തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് പ്രതിമാസം 1500 മുതൽ 3000 രൂപവരെ സഹായധനം ലഭിക്കുന്ന പദ്ധതിയാണിത്.ഗുണഭോക്താക്കൾക്കുള്ള രജിസ്ട്രേഷൻ ബെംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.അഞ്ചുപദ്ധതികളും നടപ്പാക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാകുമെന്നുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണ് യുവനിധി പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ജനക്ഷേമപദ്ധതികൾ യാഥാർഥ്യമാകുമ്പോഴും കർണാടകം കടക്കെണിയിലാകുന്നതിനുപകരം കൂടുതൽ വളരുകയാണ്.

എന്നാൽ, ബി.ജെ.പി.പറഞ്ഞ രണ്ടുകോടി തൊഴിലവസരങ്ങളെന്ന വാഗ്ദാനം നടപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞോയെന്ന് സിദ്ധരാമയ്യ ചോദിച്ചു.കർണാടകത്തിലെ പത്തുലക്ഷത്തോളം യുവതീയുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.2023-ൽ പഠനം പൂർത്തിയാക്കിയ, ആറുമാസത്തിലധികമായി തൊഴിൽരഹിതരായി തുടരുന്നവർക്ക് രജിസ്റ്റർചെയ്യാം.ഡിപ്ലോമയുള്ളവർക്ക് 1500 രൂപയും ബിരുദധാരികൾക്ക് 3000 രൂപയും പ്രതിമാസം ലഭിക്കും. ജോലി ലഭിക്കുന്നതുവരെ പരമാവധി രണ്ടുവർഷംവരെയാണ് സഹായധനം നൽകുക. ദേശീയ യുവജനദിനമായ ജനുവരി 12-ന് ശിവമോഗയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ആദ്യഗഡു വിതരണം ചെയ്യും.

വിമാനം മാറിക്കയറി, കൂടെയാരുമില്ലാതെ 6 വയസുകാരൻ എത്തിപ്പെട്ടത് മറ്റൊരു നഗരത്തില്‍

വിമാനം മാറിക്കയറിയ ആറുവയസ്സുകാരൻ തനിച്ച്‌ ചെന്നെത്തിപ്പെട്ടത് മറ്റൊരു നഗരത്തില്‍. ഫിലാഡല്‍ഫിയയില്‍ നിന്നും തന്റെ മുത്തശ്ശിയെ കാണാൻ വേണ്ടി ഫ്ലോറിഡയിലെ ഫോര്‍ട്ട് മിയേഴ്സിലേക്ക് പോവുകയായിരുന്നു കാസ്പര്‍ എന്ന ബാലൻ.പക്ഷേ, കാസ്പര്‍ കയറിയത് തെറ്റായ വിമാനത്തിലാണ്. അവൻ ചെന്നെത്തിയതോ ഫോര്‍ട്ട് മിയേഴ്സില്‍ നിന്നും നാല് മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം എത്തുന്ന ഒര്‍ലാൻഡോയിലും. തന്റെ മുത്തശ്ശി മരിയ റാമോസിനെ കാണാൻ ഫിലാഡല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫോര്‍ട്ട് മിയേഴ്സിലെ സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു വ്യാഴാഴ്ച കാസ്പറിന് യാത്ര ചെയ്യേണ്ടിയിരുന്നത്.

അവിടെ അവന്റെ മുത്തശ്ശി അവനു വേണ്ടി കാത്തുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, വിമാനം മാറിക്കയറിയ കാസ്പര്‍ എത്തിച്ചേര്‍ന്നതാവട്ടെ ഒര്‍ലാൻഡോയിലും. അവന് എത്തിച്ചേരേണ്ടിയിരുന്ന ഫോര്‍ട്ട് മിയേഴ്സില്‍ നിന്നും 260 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. കാസ്പര്‍ വരുമെന്ന് പറഞ്ഞ സ്പിരിറ്റ് എയര്‍ലൈന്‍സിന്‍റെ വിമാനം എത്തിയിട്ടും കാസ്പറിനെ കാണാതായപ്പോള്‍ മുത്തശ്ശി ആകെ പരിഭ്രാന്തിയിലായി. അവര്‍ ഓടി വിമാനത്തിലെ ജീവനക്കാരുടെ അടുത്തെത്തി അവരോട് കാര്യം ചോദിച്ചു. ‘എവിടെ എന്റെ കൊച്ചുമകൻ? അവനെ ഫിലാഡല്‍ഫിയയില്‍ നിന്നും നിങ്ങളുടെ വിമാനത്തില്‍ അയച്ചതല്ലേ’ എന്നായിരുന്നു ചോദ്യം. എന്നാല്‍, ‘ഞങ്ങളുടെ കൂടെ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല’ എന്നായിരുന്നു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ മറുപടി.

എന്നാല്‍, എന്തോ ഭാഗ്യത്തിന് ഒര്‍ലാൻഡോയില്‍ ചെന്നിറങ്ങിയ ഉടനെ കാസ്പര്‍ തന്റെ മുത്തശ്ശിയെ വിളിച്ചു. അവര്‍ ഉടനെ അവനെ കൂട്ടാനായി ഒര്‍ലാൻഡോയിലേക്ക് പോവുകയായിരുന്നു. സ്പിരിറ്റ് എയര്‍ലൈൻസ് സംഭവത്തില്‍ ക്ഷമാപണം നടത്തി. യാത്രക്കാരുടെ സുരക്ഷാക്കാര്യങ്ങളില്‍ തങ്ങള്‍ ജാഗ്രത കാണിക്കണമായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ ആഭ്യന്തര അന്വേഷണം നടത്തും എന്നും വിമാനക്കമ്ബനി ക്ഷമാപണത്തില്‍ പറഞ്ഞു. എന്നാല്‍, ഇത് ആദ്യത്തെ സംഭവമല്ല ഇങ്ങനെ വിമാനം മാറിക്കയറുന്നത്. 2009 -ല്‍, രണ്ട് പെണ്‍കുട്ടികള്‍ യുഎസ്സില്‍ ഇതുപോലെ വിമാനം മാറിക്കയറിയിരുന്നു. 2019 -ല്‍, സ്വീഡനിലേക്ക് പോകേണ്ടിയിരുന്ന ഒരു ആണ്‍കുട്ടി ജര്‍മ്മനിയിലെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group