ബംഗളൂരു: മൈസൂരു ജില്ലയിലെ നര്‍സിപുരില്‍ മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെ പിടികൂടി. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിനന്ദിച്ചു.സംസ്ഥാനത്ത് പുലികളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ദൗത്യസേന രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ദൗത്യസേനക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് വനം വകുപ്പ് കെണിവെച്ച് പുലിയെ പിടികൂടിയത്. അഞ്ചു വയസ്സുള്ള പുലിയെ ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റി. മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങള്‍ ഇവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു.
വിവിധ സംഘങ്ങളായി 120ലധികം വനപാലകരാണ് രണ്ട് താലൂക്കുകളിലുമായി തിരച്ചില്‍ നടത്തിയത്. 20ഓളം സി.സി ടി.വി കാമറകളും അഞ്ചിലധികം കെണികളും സ്ഥാപിച്ചു. വന്യജീവികളെ പിടികൂടുന്നതില്‍ പരിശീലനം ലഭിച്ച ആനകളെയും ദൗത്യത്തിന് ഉപയോഗിച്ചു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കേണ്ടതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡെപ്യൂട്ടി കമീഷണര്‍ ഉത്തരവിട്ടത്.
2022 ഒക്ടോബര്‍ 30 മുതല്‍ 2023 ജനുവരി 22വരെയുള്ള മൂന്നുമാസത്തിനുള്ളില്‍ മൈസൂരുവിലെ ടി. നര്‍സിപുര്‍, എച്ച്.ഡി കോട്ട താലൂക്കുകളിലായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.കോളജ് വിദ്യാര്‍ഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂള്‍ വിദ്യാര്‍ഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിവരാണ് മരിച്ചത്.ഇവരില്‍ മഞ്ജുനാഥിനെയും മേഘ്‌നയെയും കൊന്ന പുലിയെ ഒരുമാസത്തോളം നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടി ബംഗളൂരുവിലെ ബന്നാര്‍ഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവക്കുമായാണ് തിരച്ചില്‍. മൂന്നുദിവസത്തിനിടെ മൂന്നുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
പുലി ദൗത്യസേന എലിഫന്‍റ് ടാസ്ക് ഫോഴ്സ് മാതൃകയില്‍:ബംഗളുരു: സംസ്ഥാന ബജറ്റ് ജനത്തിന് അനുകൂലമായതായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മൈസൂരു വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിഫന്‍റ് ടാസ്ക് ഫോഴ്സ് പോലെതന്നെ സംസ്ഥാനത്ത് പുലി ടാസ്ക്ഫോഴ്സും രൂപവത്കരിക്കും.മൈസൂരു മേഖലയില്‍ മുമ്ബ് ആനശല്യത്തില്‍നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാനായി എലിഫെന്‍റ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു.
സമാനമാതൃകയിലാണ് പുലി ദൗത്യസേനയും രൂപവത്കരിക്കുക.ഈ സേനക്ക് ആവശ്യമായ മനുഷ്യവിഭവശേഷി, ഉപകരണങ്ങള്‍, പണം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കും. വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലികളുടെ ആക്രമണത്തില്‍നിന്ന് ഗ്രാമവാസികളെ രക്ഷിക്കണം.
അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണം.ഇതിനായി പ്രദേശവാസികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. കാടുമായും കാട്ടുമൃഗങ്ങളുമായും ബന്ധപ്പെട്ട് പ്രദേശവാസികള്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് ബോധവത്കരണം വേണം. ഇതിനായുള്ള നടപടികളും വനംവകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി ഭാര്യ വാതില്‍ തുറന്നില്ല; ചുമരിലൂടെ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു
ചെന്നൈ: രാത്രി ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു.ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല.
ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്.