Home Featured കര്‍ണാടക മുഖ്യമന്ത്രി പരിപാടിക്ക് കൃത്യസമയത്ത് എത്തിയില്ല; വേദി വിട്ട് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്

കര്‍ണാടക മുഖ്യമന്ത്രി പരിപാടിക്ക് കൃത്യസമയത്ത് എത്തിയില്ല; വേദി വിട്ട് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്

ബെംഗളുരു| കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച്‌ വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്.മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്.കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല.രാവിലെ 9.30ന് ആദ്യം പരിപാടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വൈകുന്നതോടെ 10.15ലേക്ക് സമയം മാറ്റി നിശ്ചയിച്ചു.എന്നാല്‍ 11 മണിയ്ക്ക് മകന്‍ ലിയോയുടെ മത്സരം ഉള്ളതിനാല്‍ ബ്യോണ്‍ ബോര്‍ഗ് മത്സരം നടക്കുന്ന സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.

പതിനൊന്നേകാലോടുകൂടിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വൈകിയതെന്ന് സംഘാടകര്‍ പറഞ്ഞു. പതിനൊന്ന് മണിക്ക് ബ്യോണ്‍ ബോര്‍ഗ് മടങ്ങുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ആനക്കൊമ്ബ് കേസ്: മോഹന്‍ലാലിന്റെ ഹര്‍ജി തളളി ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്ബ് കൈവശംവെച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു.

ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.മോഹന്‍ലാല്‍ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ചത്ത ആനയുടെ കൊമ്ബാണ് കൈവശം സൂക്ഷിച്ചതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ ഈ നിലപാടില്‍ തന്നെ നില്‍ക്കുമായിരുന്നോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആനക്കൊമ്ബുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്ബാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ വാദം.നിയമപ്രകാരമാണ് ആനക്കൊമ്ബ് കൈവശംവെച്ചതെന്നായിരുന്നു നടന്റെ വാദം.

നിയമ വിരുദ്ധമായി ആനക്കൊമ്ബ് കൈവശംവെച്ചതിന് മോഹന്‍ലാലിനെതിരെ വന്യ മൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. ആനക്കൊമ്ബ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്ബ് നടന് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.2012ലാണ് മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്ബുകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.

ആനക്കൊമ്ബ് പണം നല്‍കി വാങ്ങിയതെന്നായിരുന്നു നടന്റെ വാദം. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2016 ലും 2019 ലും നടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. നടന്റെ അപേക്ഷയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. തുടര്‍ന്ന് ആനക്കൊമ്ബുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്ബാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group