ബംഗളൂരു: ഒക്‌ടോബർ 5 ബുധനാഴ്ച ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ജില്ലകളിലും ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.സംസ്ഥാനത്തെ ചിക്കമംഗളൂരു, മൈസൂരു, ചാമരാജനഗർ, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നിരുന്നാലും, വടക്കൻ കർണാടകയിലെ പ്രദേശങ്ങളിൽ മഴ കുറയുമെന്ന് ഐഎംഡി അറിയിച്ചു.അന്തരീക്ഷം മേഘാവൃതമായതിനാൽ ബെംഗളൂരുവിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബംഗളൂരു, കോലാർ, ചിക്കബെല്ലാപ്പൂർ, ബംഗളൂരു റൂറൽ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
കർണാടകയുടെ മധ്യമേഖലയായ ചിത്രദുർഗ, ദാവൻഗരെ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അവിഹിതമെന്ന് സംശയം, നാട്ടുകാര്‍ നോക്കിനില്‍ക്കെ ആശുപത്രി വളപ്പിലിട്ട് നഴ്‌സിനെ ഭര്‍ത്താവ് കുത്തിക്കൊന്നു
ചെന്നൈ: ആശുപത്രി വളപ്പില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു. കോയമ്ബത്തൂര്‍ പി എന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ വി നാന്‍സിയാണ് (32) കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ ഭര്‍ത്താവ് വിനോദ് (37) അറസ്റ്റിലായി.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.ദാമ്ബത്യപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു വിനോദ്.ഇരുവരുടെയും മക്കള്‍ വിനോദിനൊപ്പമാണ് താമസം. ഇതിനിടെ നാന്‍സിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വിനോദിന് സംശയം തോന്നി.
ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ആശുപത്രിയിലെത്തിയ വിനോദ് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നാന്‍സി എത്രയും വേഗം അവിടെനിന്ന് പോകാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ വിനോദ് കൈയില്‍ കരുതിയ കത്തിയെടുത്ത് നാന്‍സിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നാന്‍സി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ സുരക്ഷാജീവനക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.