Home Featured ദക്ഷിണ കന്നഡയിൽ ‘യെല്ലോ അലേർട്ട്’; ഇടിമിന്നലും മഴക്കും സാധ്യത

ദക്ഷിണ കന്നഡയിൽ ‘യെല്ലോ അലേർട്ട്’; ഇടിമിന്നലും മഴക്കും സാധ്യത

മംഗളൂരു: പിൻവാങ്ങിയ കാലവർഷം കർണാടക തീരത്ത് ശക്തിപ്രാപിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഈ മേഖലയിൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു.

മെയ് 8 ന് തീരത്ത് ഇടിമിന്നലും മഴയും ഉണ്ടായേക്കുമെന്ന് ഐഎംഡി അതിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രസ്ഥാപനയിൽ മുന്നറിയിപ്പ് നൽകി.ദക്ഷിണ കന്നഡ ജില്ലയിൽ ശനിയാഴ്ച ഭാഗികമായി മേഘാവൃതവും വെയിലും ഉണ്ടായിരുന്നു.

ബസ്സ്‌ ക്ഷാമം, ബി എം ടി സി ഉൾപ്പെടെയുള്ള കോർപറേഷനുകൾ ബസ്സ് വിട്ട് നൽകണം

ബെംഗളുരു • ബസ് ക്ഷാമത്തെ തുടർന്ന് ബിഎംടിസി ഉൾപ്പെടെയുള്ള കോർപറേഷനുകളിൽ നിന്ന് ബസ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡകെ ആർടിസി). ഹുബ്ബള്ളി – ധാർവാഡ് സിറ്റി സർവീസിന് പോലും ആവശ്യത്തിന് ബസുകളില്ലാതെ വലയുകയാണ്.2020-21 വർഷത്തിൽ 5,000 ബസുകളാണ് എൻഡകെ ആർടിസിക്കുള്ളത്.ഇതിൽ കാലപ്പഴക്കത്തെ തുടർന്ന് 205 ബസുകൾ കഴിഞ്ഞ വർഷം പൊളിച്ചുവിറ്റിരുന്നു.

75 ബസുകൾ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത തരത്തിൽ തകരാറിലായിട്ടുണ്ട്.ബിഎംടിസി സർവീസ് നടത്താതെ വിവിധ ഡിപ്പോകളിൽ പിടി ച്ചിട്ടിരിക്കുന്ന ബസുകൾ കൈമാറാനാണ് കത്തിൽ ആവശ്യപ്പെട്ടിഇരിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group