കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജ്യതലസ്ഥാനത്തെത്തി. സംസ്സ്ഥാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ഒരു മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി മന്ത്രിമാരെ കാണാൻ താൻ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ അപ്പോയിന്റ്‌മെന്റ് ലഭിച്ചാൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ കാണാനും പദ്ധതിയുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനത്തെ ബിറ്റ്‌കോയിൻ അഴിമതിയുമായി പ്രതിപക്ഷം ബന്ധപ്പെടുത്തി. ഡൽഹിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജെപി നദ്ദയെയും കണ്ടേക്കും