Home Featured മലയാണ്‍മ 2023 – മാതൃഭാഷാ പുരസ്‌കാരങ്ങള്‍ക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടു.

മലയാണ്‍മ 2023 – മാതൃഭാഷാ പുരസ്‌കാരങ്ങള്‍ക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടു.

ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്‍ നല്‍കി വരുന്ന മലയാണ്‍മ 2023 – മാതൃഭാഷാ പുരസ്‌കാരങ്ങള്‍ക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരെഞ്ഞെടുക്കപ്പെട്ടു. മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാഷാപ്രവര്‍ത്തകര്‍ക്ക് നൽകുന്ന ‘ഭാഷാമയൂരം ‘ പുരസ്‌കാരത്തിന് ശ്രീ കെ. ദാമോദരന്‍ (പ്രസിഡന്റ, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍), മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് കര്‍ണ്ണാടക ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി പുരസ്കാരം നേടിമലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഭാഷാപ്രതിഭാപുരസ്‌ക്കാരത്തിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷനാണ് അർഹത നേടിയത്.

മലയാളം മിഷൻ വെസ്റ്റ് മേഖല കോഓർഡിനേറ്റർ ശ്രീ ജിസോ ജോസ് , ഷിജു അലക്സ് , കൈലാഷ് നാഥ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടര്‍മാര്‍.ഈ മഹത്തായ നേട്ടം കൈവരിച്ച മലയാളം മിഷൻ പ്രവർത്തകരെയും, ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷൻ ഭാരവാഹികളെയും, ബാംഗ്ലൂരിലെ മലയാളി സമൂഹവും വിവിധ സംഘടനകളും ചേർന്ന് ആദരിക്കാനും അനുമോദിക്കാനും വേണ്ടി ഒരു യോഗം 2023 മാർച്ച് 5 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് നിമ്ഹാൻസ് ആശുപത്രിക്കു സമീപമുള്ള കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

കേരള സാംസ്‌കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത പ്രഭാഷകനും,വാഗ്മിയും , സാംസ്‌കാരിക ചിന്തകനുമായ ഡോ. സുനിൽ.പി. ഇളയിടം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. ബാംഗളൂരിലെ സാഹിത്യ സാംസ്‌കാരിക, സംഘടനാ മേഖലകളിലെ പ്രമുഖ വ്യക്തികളും , ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കും.

ആകാശ് തില്ലങ്കേരി അറസ്റ്റിൽ; കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി.കൊലപാതകം സി.പി.എം നേതാക്കളുടെ അറിവോടെയാണെന്ന് സൂചിപ്പിക്കുന്ന ആകാശിന്‍റെയും കൂട്ടരുടെയും വെളിപ്പെടുത്തൽ പാർട്ടിയെ സമ്മർദത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മോശം പരാമർശനത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group