കര്‍ണാടകയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭാ അനുമതി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അംഗീകാരം നല്‍കുകയായിരുന്നു.
മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിയമസഭയുടെ അടുത്ത സെഷനില്‍ ഓര്‍ഡിനന്‍സ് സഭയുടെ മേശപ്പുറത്ത് വെയ്‌ക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
മാത്രമല്ല നിയമസഭാ സമ്മേളനവും കൗണ്‍സിലും നീട്ടിവെച്ചതിനെ തുടര്‍ന്ന് ബില്‍ പാസാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കുകയായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴ ലഭിക്കും.