ബംഗളുരു: 2020 ലെ കർണാടക കശാപ്പ് തടയൽ, കന്നുകാലി സംരക്ഷണ നിയമം എന്നിവയ്ക്ക് അനുബന്ധമായി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും 15 കോടി രൂപ ചെലവിൽ ഗോഷാലകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച അനുമതി നൽകി.
ഗോശാലയുടെ നിർമാണത്തിന്റെ, പുരോഗതിയെ ആശ്രയിച്ച് അധിക ഫണ്ട് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതയും ”കർണാടകയിലെ ആഭ്യന്തര, നിയമ, പാർലമെന്ററി കാര്യ മന്ത്രി ബശ്വരാജ് ബോമ്മി പറഞ്ഞു
കറവയില്ലാത്തവയെയും മറ്റ് കന്നുകാലികളെയും പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് സഹായിക്കുന്നതിനായി ഇത്തരം കൂടുതൽ പദ്ധതികൾ വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക നിയമസഭയിൽ കോൺഗ്രസിന്റെയും ജനതാദളത്തിന്റെയും ശക്തമായ എതിർപ്പിനെത്തുടർന്ന് 2020 ഡിസംബറിൽ കർണാടക കശാപ്പ് തടയൽ, കന്നുകാലി സംരക്ഷണ ബിൽ 2020 പാസാക്കിയിരുന്നു. നിലവിലുള്ള 184 കന്നുകാലി അഭയകേന്ദ്രങ്ങളുടെ ശേഷി 200,000 ആക്കുമെന്ന് സർക്കാർ അക്കാലത്ത് പറഞ്ഞിരുന്നു.
എല്ലാത്തരം കന്നുകാലികളെയും കശാപ്പ് ചെയ്യുന്നത് തടയാനും, കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുന്നതിനും ബിൽ വിഭാവനം ചെയ്യുന്നു.
ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി 2010 ൽ ബിജെപി പാസാക്കിയ നിയമത്തിന്റെ കഠിനമായ പതിപ്പാണ് ബിൽ. നിയമലംഘകർക്ക് കർശനമായ ശിക്ഷാനടപടികൾ ശുപാർശ ചെയ്യുന്നതിലൂടെ എല്ലാത്തരം കന്നുകാലി കശാപ്പുകളും നിരോധിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഗവർണറുടെ അനുമതി നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 2013 ൽ ബിൽ റദ്ദാക്കിയാതായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in
