മംഗളൂരു നോര്‍ത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.ഇതിന് പിന്നാലെ ദേശീയപാതയില്‍ കുളൂര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാര്‍ കണ്ടെത്തി. വാഹനത്തിന്റെ മുന്‍വശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നദിയില്‍ ചാടിയതാകമെന്ന സംശയത്തില്‍ പൊലീസ് പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ‘ഞാന്‍ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകള്‍ക്ക് വാട്സ്‌ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്. പ്രാഥമിക അന്വേഷണത്തില്‍, പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ഇദ്ദേഹം, നഗരത്തില്‍ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
ആഡംബരകാറില്‍ കടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മാജിക് മഷ്‌റൂം, വയനാട്ടില്‍ യുവാവ് പിടിയില്‍
മാനന്തവാടിയില്‍ ആഡംബര കാറില്‍ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്‌റൂം എക്സൈസ് പിടികൂടി. സംഭവത്തില്‍ ബാംഗളൂരു സ്വദേശിയായ രാഹുല്‍ റായ്‌യെ(38) അറസ്റ്റ് ചെയ്തു.276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറില്‍ നിന്നും പിടിച്ചെടുത്തു.മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്ന് കുമിള്‍ ഇയാള്‍ ബംഗളൂരുവില്‍ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യമായി.
മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ ജിനോഷ്.പി.ആർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിപിൻ കുമാർ, പ്രിൻസ്.ടി.ജെ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.കേരളത്തില്‍ ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത് ആദ്യമായാണ്. ആഗോള മാർക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി മരുന്നാണ്. സ്വന്തമായി മാജിക് മഷ്റൂം ഫാം ബംഗളൂരുവില്‍ നടത്തിവരുകയായിരുന്നുവെന്ന് പിടിയിലായ രാഹുല്‍ റായ് എക്‌സൈസിനോട് സമ്മതിച്ചു. ലഹരിക്കടത്തിന് പിന്നിലുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.