Home Featured വ്യാജ നമ്പര്‍പ്ലേറ്റ്; കര്‍ണാടകയില്‍ നിന്നും ശബരിമല തീര്‍ത്ഥാടകരെ കൊണ്ടുവന്ന ബസ് പിടികൂടി

വ്യാജ നമ്പര്‍പ്ലേറ്റ്; കര്‍ണാടകയില്‍ നിന്നും ശബരിമല തീര്‍ത്ഥാടകരെ കൊണ്ടുവന്ന ബസ് പിടികൂടി

കര്‍ണാടകയില്‍നിന്ന് വ്യാജ നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസ് മുത്തങ്ങയിലെ മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ പിടികൂടി.മൈസൂരുവിലെ ആര്‍.കെ.പുരത്തുനിന്ന് ശബരിമല തീര്‍ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്പോസ്റ്റില്‍നിന്ന് പെര്‍മിറ്റെടുക്കുന്നതിനായി എത്തിയപ്പോള്‍ സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടിയത്.നമ്ബര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അത് ചുരണ്ടിനോക്കിയപ്പോഴാണ്, നമ്ബര്‍പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന്, വാഹനത്തിന്റെ ഷാസി നമ്ബറും എന്‍ജിന്‍ നമ്ബറും പരിശോധിച്ചപ്പോള്‍ ഈ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ വേറെയാണെന്ന് കണ്ടെത്തി. മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്ബറും രേഖകളും ഉപയോഗിച്ചാണ് ഈ ബസ് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്.കെ.എ. 51 ഡി. 1339 എന്ന യഥാര്‍ഥ നമ്ബറിനുപകരം കെ.എ. 05. എ.ജി. 9518 എന്ന മറ്റൊരു വാഹനത്തിന്റെ നമ്ബറാണ് ഉപയോഗിച്ചത്. ഈ ബസിന് ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് തുടങ്ങിയവയൊന്നും ഇല്ലാത്തതിനാലാണ് മറ്റൊരു വാഹനത്തിന്റെ നമ്ബറും രേഖകളും ഉപയോഗിച്ച്‌ കേരളത്തിലേക്ക് എത്തിയത്.

തട്ടിപ്പ് പിടികൂടുമെന്ന് ഉറപ്പായതോടെ ബസിന്റെ ഡ്രൈവര്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് തുടര്‍നടപടികള്‍ക്കായി ബത്തേരി പോലീസിന് കൈമാറി. എം.വി.ഐ. പി.ആര്‍. മനു, എ.എം.വി.ഐ.മാരായ കെ. ബൈജു, എസ്. ഷാന്‍, ഓഫീസ് അസിസ്റ്റന്റുമാരായ അബിന്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസ് പിടിച്ചെടുത്തതോടെ യാത്രക്കാരായ തീര്‍ഥാടകരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. രക്ഷപ്പെട്ട ബസ് ഡ്രൈവറെ ചൊവ്വാഴ്ച രാവിലെ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബത്തേരിയില്‍നിന്ന് പിടികൂടി പോലീസിന് കൈമാറി.

സ്വകാര്യ ആപ്പുകള്‍ നല്‍കുന്ന ട്രെയിന്‍ വിവരങ്ങള്‍ ആധികാരികമല്ല: ഡിആര്‍ഇയു

കൊച്ചി> റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനുകളില്‍ കോച്ചുകളുടെ സ്ഥാനം ഉള്‍പ്പെടുത്തണമെന്ന് ഡിആര്‍ഇയു (സിഐടിയു) തിരുവനന്തപുരം ഡിവിഷണല്‍ കമ്മിറ്റി.സ്വകാര്യ ആപ്പുകള്‍ നല്‍കുന്ന ട്രെയിന്‍ യാത്രാവിവരങ്ങള്‍ ആധികാരികമല്ല. ഇത് പലപ്പോഴും യാത്രക്കാരും റെയില്‍വേ ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിന് കാരണമാകുന്നുണ്ട്.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോച്ചുകള്‍ മാറിക്കയറി ടിക്കറ്റ് പരിശോധകരുമായി തര്‍ക്കം ഉണ്ടാകുന്നതും പതിവാണ്.കഴിഞ്ഞദിവസം മംഗള എക്സ്പ്രസില്‍ ഇത്തരം സംഭവമുണ്ടായി. ടിക്കറ്റ് പരിശോധകരാണ് കുറ്റക്കാര്‍ എന്ന നിലയ്ക്കായിരുന്നു പ്രചാരണം. ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസിലെ ജീവനക്കാരിക്കെതിരെയും ആക്രമണം നടന്നു. ഇതില്‍ തൃശൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

അതിനാല്‍ യാത്രക്കാര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തുടങ്ങിയ ആധികാരികയിടങ്ങളില്‍നിന്നുള്ള വിവരങ്ങളെ ആശ്രയിക്കണമെന്നും ഡിആര്‍ഇയു (സിഐടിയു) അഭ്യര്‍ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group