Home Featured കർണാടക ബജറ്റ് ഫെബ്രുവരി 16-ന്

കർണാടക ബജറ്റ് ഫെബ്രുവരി 16-ന്

ബെംഗളൂരു: കർണാടകബജറ്റ് ഫെബ്രുവരി 16-ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 23 വരെയാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യദിനത്തിൽ ഗവർണർ താവർചന്ദ്് ഗെഹ്‌ലോത് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്തവണത്തേത്. സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് സിദ്ധരാമയ്യയ്ക്കാണ്. മുൻമുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് ബാഗ് എടുക്കാതെ കുട്ടികളെ വിളിച്ചുകൊണ്ടുപോയി’; മൂന്ന് മക്കളെയും കൂട്ടി കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ അമ്മയുടെ ശ്രമം, രക്ഷപ്പെടുത്തിയത് ഇങ്ങനെ

കോഴിക്കോട്: കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്.കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് പാറപ്പള്ളിക്കുസമീപത്ത് മക്കളോടൊപ്പം കടലില്‍ച്ചാടി ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

സ്‌കൂളില്‍ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂള്‍ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ ആ വിവരം കുറ്റിയാടി പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കുറ്റിയാടി പൊലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് അവര്‍ ഉള്ളതായി മനസ്സിലാക്കി. ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി.വിവരം ലഭിച്ചയുടന്‍ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു.

എന്നാല്‍, വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടില്‍ എത്തി. തുടര്‍ന്ന് അമ്മയെയും മക്കളെയും അനുനയിപ്പിച്ച്‌ തിരികെ കൊണ്ടുവന്നു. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം വീട്ടില്‍ എത്തിച്ചതായി കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group