Home Featured ബെംഗളൂരു : സർക്കാരിന്റെ ആദ്യബജറ്റിൽ കർഷകരെ ചേർത്തുപിടിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : സർക്കാരിന്റെ ആദ്യബജറ്റിൽ കർഷകരെ ചേർത്തുപിടിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : സർക്കാരിന്റെ ആദ്യബജറ്റിൽ കർഷകരെ ചേർത്തുപിടിച്ച് സിദ്ധരാമയ്യ.35 ലക്ഷത്തോളം കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ സഹകരണ മേഖലയിൽ 25,000 കോടി വിനിയോഗിക്കുമെന്ന പ്രഖ്യാപനത്തിൽ തുടങ്ങി ‘കൃഷിഭാഗ്യ പദ്ധതി’ പുനരുജ്ജീവിപ്പിക്കാൻ നൂറുകോടി നൽകുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിനെ കർഷക സൗഹൃദമാക്കിയത്.പലിശരഹിത കാർഷികവായ്പകളുടെ പരിധി മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കിയും വർധിപ്പിച്ചു.

ചർമ മുഴ രോഗംബാധിച്ച് പശുക്കൾ ചത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ 5181 ക്ഷീരകർഷകർക്ക് നഷ്ടപരിഹാരം നൽകാൻ 12 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.ചിക്കബെല്ലാപുരയിൽ 75 കോടിചെലവിൽ നിർമിക്കുന്ന അത്യാധുനിക കൊക്കൂൺ മാർക്കറ്റാണ് പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്ന്.കൃഷിയിടങ്ങളിലെ ജലസേചനത്തിന് നടപ്പാക്കുന്ന 10 പദ്ധതികളുടെ പ്രവൃത്തി പൂർത്തിയാക്കുന്നതിനായി 940 കോടിയും നീക്കിവെച്ചു.

ജലാശയങ്ങളുടെ റീചാർജിങ്ങിന് 770 കോടിയും അപ്പർഭദ്ര ഉൾപ്പെടെയുള്ള പദ്ധതികൾക്കായി കൂടുതൽ തുകയനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്, മേക്കേദാട്ടു, യത്തിനഹോളെപദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകും.

പെയ്യ്തിറങ്ങിയത് 146 ശതമാനം അധിക മഴ; വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാനാണ് ഇനി പഠിക്കേണ്ടതെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: അശാസ്ത്രീയ ഭൂവിനിയോഗത്തിന്‍റെയും പരിസ്ഥിതി ഘടകങ്ങള്‍ പരിഗണിക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെയും പരിണിതഫലമാണ് ഓരോ മഴക്കാലത്തും കേരളം അനുഭവിക്കുന്ന പ്രളയമെന്ന് കാലാവസ്ഥ-പരിസ്ഥിതി വിദഗ്ധര്‍.കഴിഞ്ഞ നാലുദിവസത്തിനിടെ പെയ്ത 146 ശതമാനം അധിക മഴയെപ്പോലും ഉള്‍ക്കൊള്ളാൻ സംസ്ഥാനത്തിന് കഴിയാതെ വന്നതോടെ വരും കാലങ്ങളില്‍ കേരളം പഠിക്കേണ്ടത് വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാൻ.

ജൂലൈ രണ്ടു മുതല്‍ ആറുവരെ 105.4 മി.മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 14 ജില്ലകളിലുമായി പെയ്തിറങ്ങിയതാകട്ടെ 259.4 മി.മീറ്റര്‍ മഴ. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ആറാം തീയതി രേഖപ്പെടുത്തിയ 240. മി.മീറ്റര്‍ മഴയാണ് ഈ കാലയളവിലെ ഏറ്റവും അതിതീവ്രമഴ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച്‌ ജൂണ്‍ ഒന്നുമുതല്‍ ജൂലൈ ഏഴു വരെ സംസ്ഥാനത്ത് ലഭിക്കേണ്ടത് 799.7 മി.മീറ്റര്‍ മഴയാണ്. ഇതുവരെ ലഭിച്ചത് 563.2 മി. മീറ്ററും. കാലവര്‍ഷ കണക്കില്‍ ഇന്നലെ വരെ 30 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുമ്ബോഴാണ് നിലവിലെ മഴ പോലും താങ്ങാനാകാതെ കേരളം വിറങ്ങലിച്ചുനില്‍ക്കുന്നത്.

നാലു ദിവസത്തിനിടെ, തിരുവനന്തപുരത്ത് പ്രതീക്ഷിച്ചതിനെക്കാളും 257 ശതമാനം അധികമഴ ലഭിച്ചു. എന്നാല്‍, ഈ സീസണില്‍ ലഭിക്കേണ്ട മഴയില്‍ 20 ശതമാനം കുറവ് ഇപ്പോഴും തലസ്ഥാനത്തുണ്ട്. തൃശൂരില്‍ 145 ശതമാനം അധികം ലഭിച്ചിട്ടും 31 ശതമാനം മഴയുടെ കുറവാണ്. കോഴിക്കോട് 127 ശതമാനം അധികമഴ ലഭിച്ചിട്ടും ആകെ ലഭിക്കാനുള്ള മഴയില്‍ 49 ശതമാനം കുറവ്. ഡ്രെയിനേജുകളും ചാലുകളും കെട്ടിയടച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലപരിമിതിയുമാണ് ശരാശരി മഴയെപ്പോലും പ്രളയസമാന അന്തരീക്ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.

ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉദാഹരണം. അപ്പര്‍ കുട്ടനാട്ടില്‍ മാത്രം 1500 ഓളം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. 2018ലെ പ്രളയവും തുടര്‍ന്നുള്ള അതി തീവ്രമഴകളും മണ്ണിന്‍റെ ആരോഗ്യവും ജൈവാംശവും നഷ്ടപ്പെടുത്തിയതും നിലവിലെ അവസ്ഥക്ക് കാരണമായി.മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കേരളം. പ്രകൃതിയും പരിസ്ഥിതിയും പഠിക്കാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളായി പരിണമിക്കുകയാണ്.

മുൻകാലങ്ങളില്‍ 100 മി.മീറ്റര്‍ പെയ്യേണ്ടിടത്ത് 200 മി.മീറ്റര്‍ പെയ്താലും ബാധിക്കാറില്ല. പക്ഷേ, ഇപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സങ്ങളുണ്ട്. മുമ്ബ് ഒരേക്കറില്‍ അഞ്ച് വീടുകളാണെങ്കില്‍ ഇപ്പോള്‍ 20 വീടുകളാണ്. ഇതൊക്കെ വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group