നെറ്റിയില്‍ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കര്‍ണാടക ബിജെപി എം പി എസ്.മുനിസ്വാമി. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന-വില്പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം പി.കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എം പിയാണ് എസ്.മുനിസ്വാമി.
ആദ്യം ഒരു സിന്ദൂരം അണിയൂ…നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ ? നിങ്ങള്‍ക്ക് സാമാന്യബുദ്ധി ഇല്ല,’ എന്നാണ് എംപി കച്ചവടക്കാരിയോട് പറയുന്നത്. വേദിക്കരികിലുള്ള കടയില്‍ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയോടാണ് എംപിയുടെ ആക്രോശം. എംപി യുവതിയെ ശകാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.അതേസമയം, ഇത്തരം സംഭവങ്ങള്‍ ബിജെപിയുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചു.
ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവിനെ കൂട്ടിരുത്തി ഭാര്യ വീട്ടില്‍ പ്രസവിച്ചു; സംഭവത്തില്‍ തുടര്‍നടപടി ഉണ്ടായേക്കും
പുന്നല: പത്തനംതിട്ട പുന്നലയ്ക്കടുത്താണ് ആശുപത്രിയില്‍ പോകാതെ ഭര്‍ത്താവിനെ കൂട്ടിരുത്തി ഭാര്യ, വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ഇന്നു തുടര്‍നടപടി ഉണ്ടായേക്കും.മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് വിശദവിവര റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയിട്ടുണ്ട്.
യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ പോകാന്‍ ഭയമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വാദം. ആദ്യ 3 മാസം മാത്രമാണ് ആശുപത്രിയില്‍ പോയിരുന്നത്. പിന്നീട് വീട്ടില്‍ പ്രസവിച്ചവരെക്കുറിച്ച് കൂടുതല്‍ അറിയാനും, പഠിക്കാനും യുവതി ശ്രമിച്ചിരുന്നു. ഇതനുസരിച്ച് സ്വയം പ്രസവം നടത്തുകയായിരുന്നെന്നും താന്‍ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭര്‍ത്താവ് പറഞ്ഞു. കുഞ്ഞിന് 2.900 കി.ഗ്രാം തൂക്കമുണ്ട്.
പത്തനംതിട്ട പുന്നലയ്ക്കടുത്താണ് യുവതി വീട്ടില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഭാര്യയും ഭര്‍ത്താവും മാത്രം അറിഞ്ഞായിരുന്നു വീട്ടിലെ പ്രസവം. കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് ഒരാഴ്ച്ച മുന്‍പാണ് യുവതി ഭര്‍തൃവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ആശുപത്രിയില്‍ പോകുന്ന കാര്യം സംസാരിച്ചിരുന്നെന്നും കുഴപ്പമില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും ഭര്‍തൃപിതാവ് പറഞ്ഞു.
ഉച്ചയ്ക്ക് 1ന് പ്രസവ വേദന തുടങ്ങിയപ്പോള്‍, ദമ്ബതികള്‍ മുറിയില്‍ക്കയറി കതകടയ്ക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ടപ്പോഴാണ് വീട്ടുകാരും അറിയുന്നത്. പിന്നീട് ഭര്‍ത്താവ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും കൂട്ടാക്കിയില്ല. വീട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ആരോഗ്യ പ്രവര്‍ത്തകരും മടങ്ങി.